Detonators In Bengaluru: ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് സമീപം ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും, സംഭവം ബെംഗളൂരുവില്‍

Detonators And Gelatin Sticks Found In Bengaluru: സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയ ഉടന്‍ തന്നെ യാത്രക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

Detonators In Bengaluru: ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് സമീപം ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും, സംഭവം ബെംഗളൂരുവില്‍

ബെംഗളൂരുവില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍

Published: 

23 Jul 2025 19:08 PM

ബെംഗളൂരു: ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റിന് സമീപം ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് യാത്രക്കാര്‍ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ക്യാരി ബാഗിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിറ്റണേറ്ററുകളും ആറ് ജലാറ്റിൻ സ്റ്റിക്കുകളുമാണ് കണ്ടെത്തിയതെന്ന്‌ വെസ്റ്റ് ഡിവിഷൻ ഡിസിപി എസ്. ഗിരീഷ് പറഞ്ഞു. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാഗ് ഉപേക്ഷിച്ച ആളെ തിരിച്ചറിയാൻ പോലീസ് പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.

Read Also: Murder: ‘അന്ന് അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല’, വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്ത് മകൻ, യുപിയെ ഞെട്ടിച്ച് കൊലപാതകം

ജെലാറ്റിൻ സ്റ്റിക്കുകളും ചില ഡിറ്റണേറ്ററുകളും വെവ്വേറെയാണ് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയ ഉടന്‍ തന്നെ യാത്രക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം കുറച്ചു നേരത്തേക്ക് നിര്‍ത്തിവച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ