Nikki Bhati Case: നിക്കി ഭാട്ടി കൊലപാതകക്കേസില്‍ ഭര്‍ത്താവ് പിടിയില്‍, ഏറ്റുമുട്ടലില്‍ വെടിവച്ച് പൊലീസ്
Greater Noida dowry case: പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്. കാലില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത സുരക്ഷയിലാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്

നിക്കിയും വിപിന്‍ ഭാട്ടിയും
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് പൊലീസ്. നിക്കി ഭാട്ടി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിപിന്‍ ഭാട്ടിക്കാണ് വെടിയേറ്റത്. പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്. കാലില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത സുരക്ഷയിലാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിപിന്റെ മാതാപിതാക്കളായ ദയ, സത്വീർ, സഹോദരൻ രോഹിത് എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സ്ത്രീധനത്തിന്റെ പേരില്‍ നിക്കിയെ മര്‍ദ്ദിക്കുകയും, തുടര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് നിക്കി മരിച്ചത്.
ഗ്രേറ്റര്‍ നോയിഡയിലെ സിര്‍സയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിക്കിയുടെ മുതിര്‍ന്ന സഹോദരി കാഞ്ചനയും വിവാഹം കഴിച്ചെത്തിയത് ഇതേ കുടുംബത്തിലേക്കാണ്. സ്ത്രീധനത്തിന്റെ പേരില്‍ തങ്ങളെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കാഞ്ചന്‍ ആരോപിച്ചു. 36 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനമെന്നും ഇവര്‍ പ്രതികരിച്ചു.
#WATCH | Greater Noida, UP | Accused of murdering his wife Nikki over dowry demands, Vipin Bhati brought to the hospital for treatment, after he was shot in the leg during an encounter with the police. pic.twitter.com/DZMuAenvX5
— ANI (@ANI) August 24, 2025
Also Read: Crime News: കൊടുംക്രൂരത ! സ്ത്രീധനത്തിന്റെ പേരില്‍ പീഡനം, യുവതിയെ തീ കൊളുത്തി കൊന്നു
നിക്കിയുടെ ദേഹത്തേക്ക് എന്തോ ഒഴിച്ചെന്നും, പിന്നാലെ തീ കൊളുത്തിയെന്നും മകന്‍ പറഞ്ഞു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 2016ലായിരുന്നു നിക്കിയുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ആറു മാസത്തിനുശേഷം പീഡനം ആരംഭിച്ചെന്ന് കാഞ്ചന്‍ പറഞ്ഞു. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും, നീതി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.