വിവാഹവേദിയിൽ വച്ച് വരൻ വധുവിനെ ചുംബിച്ചു; പിന്നാലെ ഇരുവീട്ടുകാരും തമ്മിൽ കൂട്ടത്തല്ല്
Groom’s Kiss to Bride: വരൻ തന്റെ വധുവിനെ വേദിയിൽ വച്ച് ചുംബിക്കുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ പ്രകോപിതരായി. അവർ ആയുധങ്ങളുമായി സ്റ്റേജിലേക്ക് കയറുകയും വരനെ തല്ലുകയുമായിരുന്നു.

Groom Kiss Bride
ഏതൊക്കെ തരത്തിൽ വിവാഹം വ്യത്യസ്തമാക്കമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിന്റെ ഭാഗമായി വിവാഹ വേദിയിൽ വച്ച് വധുവും വരനും പരസ്പരം ചുംബിക്കുന്നതൊക്കെ ഇന്ന് സർവ്വസാധാരണമാണ്. മിക്കവാറും ഫോട്ടോഗ്രാഫർമാർ തന്നെ അങ്ങനെ ചെയ്യാനായി വധുവിനോടും വരനോടും ആവശ്യപ്പെടാറുണ്ട്. എന്നാൽ വിവാഹ വേദിയിൽ വച്ച് വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഉത്തർപ്രദേശിലാണ് വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെ കൂട്ടത്തല്ലാണ് ഉണ്ടായത്. രണ്ട് സഹോദരിമാരുടെ വിവാഹം ഒരേ വേദിയിൽ വച്ചാണ് നടന്നത്. ആദ്യത്തെ വിവാഹം നല്ല രീതിയിൽ നടന്നു. ഇതിനു പിന്നാലെ രണ്ടാമത്തെ വിവാഹത്തിന്റെ സമയത്ത് വരൻ തന്റെ വധുവിനെ വേദിയിൽ വച്ച് ചുംബിക്കുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ പ്രകോപിതരായി. അവർ ആയുധങ്ങളുമായി സ്റ്റേജിലേക്ക് കയറുകയും വരനെ തല്ലുകയുമായിരുന്നു.
Also Read:എട അത് പാമ്പാടാ! ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ
ഇതിനു പിന്നാലെ വരന്റെ വീട്ടുകാരും തമ്മിൽ കൂട്ടത്തല്ല് നടന്നു. അക്രമണത്തിൽ വധുവിന്റെ പിതാവടക്കം പിതാവടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മാല കൈമാറിയ ശേഷം ചുംബിക്കാൻ വധുവാണ് തന്നോട് പറഞ്ഞതെന്നാണ് വരൻ പറയുന്നത്.
സ്ഥലത്ത് പോലീസ് എത്തിയാണ് സംഘർഷം ഒഴുവാക്കിയത്. സംഭവത്തിൽ ഇരുവിട്ടുകാരും പരാതി നൽകിയിട്ടില്ല. രേഖമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ഹാപൂര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാൽ, സ്ഥലത്ത് ക്രമസമാധാനം തകർത്തു എന്ന് കാണിച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്.