Delhi Storm: ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; ജനജീവിതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി

Massive Storm In Delhi: ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കി.മീ വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്. വിമാന സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചേക്കുമെന്നാണ് സൂചന

Delhi Storm: ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; ജനജീവിതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി

മരം കടപുഴകി വീണ നിലയില്‍

Updated On: 

21 May 2025 | 09:57 PM

ല്‍ഹിയിലും സമീപപ്രദേശങ്ങളിലും മഴയിലും കനത്ത കാറ്റിലും ജനജീവിതം തടസപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. നോയിഡ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കി.മീ വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്. വിമാന സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചേക്കുമെന്നാണ് സൂചന.

കൊടുംചൂടില്‍ ആശ്വാസമായാണ് മഴയെത്തിയതെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി കനത്ത കാറ്റ് ആഞ്ഞുവീശുകയായിരുന്നു. പ്രതികൂല കാലാവസ്ഥ വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്നും, പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അറിയാന്‍ യാത്രക്കാര്‍ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഡൽഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും നിര്‍ദ്ദേശിച്ചു. ചില പ്രദേശങ്ങളിൽ മെട്രോ സർവീസുകളും തടസ്സപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ