Haryana Election Result 2024 LIVE: മൂന്നാം അങ്കത്തിന് ബിജെപി; ഹരിയാനയില്‍ പിഴച്ച് കോണ്‍ഗ്രസ്‌

Haryana Assembly Election Results 2024 LIVE Counting and Updates: 101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടെ 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹരിയാനയില്‍ പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരിക്കുന്നത്.

Haryana Election Result 2024 LIVE: മൂന്നാം അങ്കത്തിന് ബിജെപി; ഹരിയാനയില്‍ പിഴച്ച് കോണ്‍ഗ്രസ്‌
Updated On: 

08 Oct 2024 18:34 PM

കര്‍ഷകര്‍ ഹരിയാനയില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. വെറും 32 സീറ്റില്‍ ബിജെപി ഒതുങ്ങും എന്നാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ താമര തളര്‍ന്നില്ലെന്ന് കാണിക്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തവണയും ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തിയിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നിന്നിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ ആകെ മാറിമറിയുകയായിരുന്നു. ജുലാന മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിനേഷ് ഫോഗട്ടിനെ വിജയമാണ് എടുത്തുപറയേണ്ട ഒന്ന്. ബിജെപി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറിനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് വിനേഷ് വിജയം കൈവരിച്ചത്. നയാബ് സിങ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഹരിയാന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപി വിജയം തങ്ങളില്‍ നിന്ന് തട്ടിയെടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. 99 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷീനുകള്‍ ബിജെപി വിജയിച്ചതായും 60 മുതല്‍ 70 വരെ ശതമാനം കാണിച്ച മെഷീനുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതായും പറഞ്ഞ അദ്ദേഹം ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

LIVE NEWS & UPDATES

The liveblog has ended.
  • 08 Oct 2024 06:13 PM (IST)

    Haryana Election Result 2024: മൂന്നാം അങ്കത്തിന് ബിജെപി

    ഏറെ നാടകീയത നിറഞ്ഞ വോട്ടെണ്ണലിന് പരിസമാപ്തി. ആദ്യമണിക്കൂറില്‍ ലീഡ് ചെയ്ത കോണ്‍ഗ്രസിന് പിന്നീട് അടിപറുന്ന കാഴ്ചയാണ് കണ്ടത്. സംസ്ഥാനത്ത് ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. ബിജെപി മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നത്. നയാബ് സിംഗ് സെയ്നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

     

  • 08 Oct 2024 02:39 PM (IST)

    Haryana Election Result 2024: “ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നില്ല”; കോൺഗ്രസ് നേതാവ് ഹൂഡ

    “ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നില്ല. ലഭിച്ച വിവരമനുസരിച്ച്, ഞങ്ങൾ ഭൂരിപക്ഷത്തോട് അടുക്കുന്നു. ഞങ്ങൾ വിജയിച്ച നിരവധി സീറ്റുകൾ ഉണ്ട്, പക്ഷേ ഡാറ്റ ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല,” മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ.


  • 08 Oct 2024 02:32 PM (IST)

    Vinesh Phogat: സ്നേഹത്തിനും ബഹുമാനത്തിനും നന്ദി; വിനേഷ് ഫോഗട്ട്

    “ഇതൊരു ജനകീയ പോരാട്ടമായിരുന്നു, അതിൽ അവർ വിജയിച്ചു. ഞാൻ ഒരു മുഖം മാത്രമായിരുന്നു. എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നന്ദി പറയുന്നു,” ജുലാന സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്.

  • 08 Oct 2024 02:27 PM (IST)

    Haryana Election Result 2024: കൈതലിൽ കോൺഗ്രസിൻ്റെ ആദിത്യ സുർജേവാല വിജയിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയുടെ മകൻ ആദിത്യ സുർജേവാല, കൈതലിൽ വിജയിച്ചു. ബിജെപി പ്രവർത്തകൻ ലീലാ റാമിനെ പരാജയപ്പെടുത്തികൊണ്ട് 82844 വോട്ടുകൾക്കാണ് വിജയിച്ചത്. ലീലാ റാം 75140 വോട്ടാണ് നേടിയത്.

  • 08 Oct 2024 02:21 PM (IST)

    Haryana Election Result 2024: “ഒരു കാര്യം വ്യക്തം, ബിജെപി സർക്കാർ രൂപീകരിക്കും“: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല

    “ഒരു കാര്യം വ്യക്തമാണ് – ഹരിയാനയിൽ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കും. ഇതൊരു പോസിറ്റീവ് ഉത്തരവാണ്… കർഷകർക്കും ഗുസ്തിക്കാർക്കും സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയാണ് ബിജെപി നേതൃത്വം യഥാർത്ഥത്തിൽ പ്രവർത്തിച്ചത്,” ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല.

  • 08 Oct 2024 02:17 PM (IST)

    Haryana Election Result Latest Update: തെരഞ്ഞെടുപ്പ് ലീഡ് നില

  • 08 Oct 2024 02:00 PM (IST)

    Julana Election Result 2024: ജുലാനയിൽ വിനേഷ് ഫോഗട്ടിന് മിന്നും വിജയം

    ഹരിയാനയിലെ ജുലാന നിയമസഭാ മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയും ​ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് മിന്നും വിജയം.

  • 08 Oct 2024 01:55 PM (IST)

    Aravind Kejriwal: തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം പുലർത്തരുത്, ഹരിയാനയിൽ നിന്നുള്ള ഏറ്റവും വലിയ പാഠം: കെജ്രിവാൾ

  • 08 Oct 2024 01:48 PM (IST)

    Haryana Election Result 2024: ജിന്ദ് സീറ്റിൽ ബിജെപിയുടെ കൃഷൻ ലാൽ മിദ്ദ വിജയിച്ചു

    ഹരിയാനയിലെ ജിന്ദ് നിയമസഭാ സീറ്റിൽ നിന്ന് കോൺഗ്രസിൻ്റെ മഹാവീർ ഗുപ്തയെ പരാജയപ്പെടുത്തികൊണ്ട് ബിജെപിയുടെ കൃഷൻ ലാൽ മിദ്ദ വിജയിച്ചു.

  • 08 Oct 2024 01:26 PM (IST)

    Haryana Election Updates: ഹരിയാനയിൽ നയാബ് സിംഗ് സൈനി മുഖ്യമന്ത്രി?

    മോദിജിയിലും സംസ്ഥാന സർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസം വർധിച്ചുവരികയാണ്. ഹരിയാനയിൽ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിൽ ബിജെപിയുടെ പൂർണ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി കൃഷ്ണ പാൽ ഗുർജാർ.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 13: 26)

    ബിജെപി: 49-50

    കോൺ​ഗ്രസ്: 34-35

    മറ്റുള്ളവ: 5

  • 08 Oct 2024 01:15 PM (IST)

    Haryana Election Updates: പൊതുജനങ്ങൾ ദേവമാണ്… ഹരിയാനയ്ക്ക് ഇത് ചരിത്ര നിമിഷം; ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോലി

    “പൊതുജനങ്ങൾ ഞങ്ങൾക്ക് ദൈവമാണ്. അവരുടെ അനുഗ്രഹം ഇന്ന് ഞങ്ങൾക്ക് ലഭിച്ചു. ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഹരിയാനയ്ക്ക് ഇതൊരു ചരിത്ര നിമിഷമാണ്,” ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോലി.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 13: 15)

    ബിജെപി: 51

    കോൺ​ഗ്രസ്: 33

    മറ്റുള്ളവ: 5

  • 08 Oct 2024 01:06 PM (IST)

    Julana Election Result 2024: ജുലാനയിൽ ലീഡ് തിരിച്ച്പിടിച്ച് വിനേഷ് ഫോഗട്ട്

    ലീഡ് നില മാറി മറിഞ്ഞു വരുന്ന ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ ഗുസ്തി താരവും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ട് ലീഡ് നില തിരിച്ചുപിടിച്ചു. ആദ്യ ഒരു മണിക്കൂറിൽ മുന്നിലായിരുന്ന വിനേഷ് പിന്നീട് രണ്ടാമതായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കവേ ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് വിനേഷ്. ബിജെപിയുടെ യോഗേഷ് കുമാറിനെ പിന്നിലാക്കി 5000 വോട്ടുകൾക്കാണ് ഫോഗട്ട് ലീഡ് ചെയ്യുന്നത്.

  • 08 Oct 2024 12:58 PM (IST)

    Haryana Election Result 2024: തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസിന്റെ പരാതി

    ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺ​ഗ്രസ് രം​ഗത്ത്. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

  • 08 Oct 2024 12:52 PM (IST)

    Haryana Election Result 2024: ബിജെപി എംപി സുരേന്ദ്ര സിംഗ് നഗർ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറിൻ്റെ വസതിയിലേക്ക്

  • 08 Oct 2024 12:48 PM (IST)

    Haryana Election Result 2024: സംസ്ഥാനത്ത് ബിജെപി മുന്നിൽ തന്നെ

    സംസ്ഥാനത്ത് ലീഡ് നിലനിർത്തി ബിജെപി മുന്നിൽ തുടരുന്നു. ആത്മവിശ്വാസം കൈവിടാതെ കോൺ​ഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ഹരിയാന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 12: 48)

    ബിജെപി: 49

    കോൺ​ഗ്രസ്: 35

    മറ്റുള്ളവ: 6

  • 08 Oct 2024 12:34 PM (IST)

    Haryana Election Result 2024: ട്രെൻഡ് ഇപ്പോൾ വിശ്വസിക്കാൻ കഴിയില്ല; കൈലാഷ് ഗഹ്ലോട്ട്

    “ശതമാനാടിസ്ഥാനത്തിൽ ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ. കോൺഗ്രസിന് 41 ശതമാനവും ബിജെപിക്ക് 39 ശതമാനവുമാണ്. വൈകുന്നേരത്തോടെ അത് വ്യക്തമാകും. ട്രെൻഡ് ഇപ്പോൾ വിശ്വസിക്കാൻ കഴിയില്ല. ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കോൺഗ്രസ് ജമ്മു കശ്മീരിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസ് നേതാവ് കൈലാഷ് ഗഹ്ലോട്ട്.

  • 08 Oct 2024 12:23 PM (IST)

    Haryana Election Result 2024: വോട്ടെണ്ണൽ നിരീക്ഷിച്ച് ബിജെപി സ്ഥാനാർത്ഥി അനിൽ വിജ്

  • 08 Oct 2024 12:13 PM (IST)

    Haryana Election Result 2024: ബിജെപി വിജയിക്കുമെന്ന് ഞാൻ പറഞ്ഞു…: കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

    “ഹരിയാനയിൽ പ്രചാരണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു… പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ബിജെപിയുടെ വികസന പ്രവർത്തനങ്ങളുടെ സ്വാധീനം വളരെ വലുതാണെന്ന് വ്യക്തമാണ്‌,” കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

  • 08 Oct 2024 12:06 PM (IST)

    Haryana Election Result 2024; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് ജയറാം രമേശ്

    തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജയറാം രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയാണ് കാണാൻ കഴിഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോ എന്നും ജയറാം രമേശ് ചോദിച്ചു.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 12: 06)

    ബിജെപി: 50

    കോൺ​ഗ്രസ്: 34

    മറ്റുള്ളവ: 6

  • 08 Oct 2024 11:58 AM (IST)

    Haryana Election Result 2024; വിനേഷ് ഫോഗട്ട് പിന്നിൽ; ബിജെപി ഹാട്രിക്കിലേക്ക്

    ആറ് റൗണ്ടുകൾ എണ്ണി തീരുമ്പോൾ ഹരിയാനയിലെ ജുലാനയിൽ വിനേഷ് ഫോഗട്ട് പിന്നിലേക്ക്. ബിജെപി ഹാട്രിക്കിലേക്ക് കടക്കുന്നതായാണ് നിലവിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

  • 08 Oct 2024 11:48 AM (IST)

    Haryana Election Result 2024; ഇപ്പോൾ ഒരു നിഗമനത്തിലെത്തേണ്ടതില്ല; കോൺഗ്രസ് എംപി ശശി തരൂർ.

    അന്തിമ ഫലം വരുന്നത് വരെ നമുക്ക് കാത്തിരുന്ന് കാണാമെന്ന് ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ട്രെൻഡുകളെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇപ്പോൾ ഒരു നിഗമനത്തിലെത്തേണ്ടതില്ല. നിലവിൽ ബിജെപി ഭൂരിഭാഗം സീറ്റുകളിലും ലീഡ് ചെയ്യുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇത് ആശ്ചര്യകരമാണ്. അന്തിമ ഫലത്തിനായി നമുക്ക് കാത്തിരിക്കാമെന്നും തരൂർ പ്രതികരിച്ചു.

  • 08 Oct 2024 11:40 AM (IST)

    Haryana Election Updates: ഇത് ജനാധിപത്യത്തിൻ്റെ വിജയം; ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

    ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ഹരിയാനയിൽ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് സൂചനകൾ നൽകുന്ന ഫലമാണ് പുറത്തുവരുന്നതെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 11: 40)

    ബിജെപി: 49

    കോൺ​ഗ്രസ്: 35

    മറ്റുള്ളവ: 6

  • 08 Oct 2024 11:33 AM (IST)

    Haryana Election Result 2024: അവസാന റൗണ്ട് വരെ കാത്തിരിക്കൂ..; മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ

    സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ ആത്മവിശ്വാസം കൈവിടാതെ കോൺ​ഗ്രസ്. അവസാന റൗണ്ട് വരെ കാത്തിരിക്കൂ, ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ.

  • 08 Oct 2024 11:24 AM (IST)

    Haryana Election Result 2024: ബിജെപി അധികാരത്തിലേക്കോ?

    “ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ പോകുന്നതായാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയമാണിത്. പാർട്ടിയിലും വികസന പ്രവർത്തനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ഈ ഫലം കാണിക്കുന്നു. ജനാധിപത്യത്തിൻ്റെ വീക്ഷണകോണിൽ ഇത് വലിയ വിജയമാണ്. യുപി മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര കുമാർ കശ്യപ് പറയുന്നു.

  • 08 Oct 2024 11:15 AM (IST)

    Haryana Election Result 2024: ട്രെൻഡ് മാറും, കോൺഗ്രസിന് 60-ലധികം സീറ്റുകൾ ലഭിക്കും; എംപി കുമാരി സെൽജ

    നിലവിലെ ട്രെൻഡ് മാറി മറിയുമെന്നും സംസ്ഥാനത്ത് കോൺഗ്രസിന് 60-ലധികം സീറ്റുകൾ ലഭിക്കുമെന്നും എംപി കുമാരി സെൽജ.

    സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 11: 15)

    ബിജെപി: 48

    കോൺ​ഗ്രസ്: 36

    മറ്റുള്ളവ: 6

     

    PTI SHORTS | Haryana Election Results 2024: Trends will change, Congress will get 60-plus seats, says MP Kumari Selja

    WATCH: https://t.co/EZ70PB3F23

    Subscribe to PTI’s YouTube channel for in-depth reports, exclusive interviews, and special visual stories that take you beyond…

    — Press Trust of India (@PTI_News) October 8, 2024

  • 08 Oct 2024 11:10 AM (IST)

    Haryana Election Updates: ജിന്ദിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്

  • 08 Oct 2024 11:05 AM (IST)

    Haryana Election Updates: ഹരിയാനയിൽ ബിജെപിയുടെ നിർണ്ണായക നീക്കം

    ഹരിയാനയിൽ ആദ്യഘട്ടത്തിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിനെ ഞെട്ടിച്ച് ലീഡ് തിരിച്ച്പിടിച്ചതിന് പിന്നാലെ നിർണ്ണായക നീക്കവുമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചതായി റിപ്പോർട്ട്.

     

  • 08 Oct 2024 10:58 AM (IST)

    Haryana Election Updates: ബിജെപി വളരെ ദുർബലമായിരിക്കുന്നു…; അശോക് ഗെലോട്ട്

    ബിജെപിയുടെ നില വളരെ ദുർബലമായിരിക്കുന്നു. ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു.

  • 08 Oct 2024 10:54 AM (IST)

    Julana Election Result 2024: ജുലാനയിൽ വിനേഷ് ഫോഗട്ട് മുന്നിൽ

    എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജുലാനയിൽ 2,454 വോട്ടുകൾക്ക് വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു.

  • 08 Oct 2024 10:49 AM (IST)

    Haryana Election Result 2024: തണ്ടൊടിയാതെ താമര; ഹരിയാനയിൽ ബിജിപി ലീഡ് തുടരുന്നു

    ഹരിയാനിയിൽ കോൺഗ്രസിൻ്റെ ലീഡ് നില താഴേക്ക്. ബിജിപി മുന്നിൽ തന്നെ തുടരുകയാണ്.

    തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡാറ്റ പ്രകാരം (സമയം: 10: 49)

    ബിജെപി ; 47

    കോൺ​ഗ്രസ് : 36

    മറ്റുള്ളവ: 7

  • 08 Oct 2024 10:41 AM (IST)

    Haryana Election Updates: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകും; ബിജെപി സ്ഥാനാർത്ഥി അനിൽ വിജ്

    തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ കോൺഗ്രസ് ആഘോഷിക്കുന്നു, കാരണം കോൺഗ്രസ് പാർട്ടിയിലെ നിരവധി ആളുകൾ ഭൂപീന്ദർ സിംഗ് ഹൂഡ തിരഞ്ഞെടുപ്പിൽ തോൽക്കണമെന്ന് ആഗ്രഹിക്കുന്നു. ഹൈക്കമാൻഡിന് ആവശ്യപ്പെട്ടാൽ ഞാൻ മുഖ്യമന്ത്രിയാകുമെന്ന് അംബാല കാന്ത് നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി അനിൽ വിജ്.

  • 08 Oct 2024 10:33 AM (IST)

    Haryana Election Result 2024: കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും; എംപി കുമാരി സെൽജ

  • 08 Oct 2024 10:26 AM (IST)

    Haryana Election Updates : പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

    ഹരിയാനയിൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിങ് ഹൂഡ. ആദ്യഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായത്, ബാക്കി വോട്ടുകളും കൂടി തീരുമ്പോൾ യഥാർഥ ചിത്രം അറിയാൻ സാധിക്കുമെന്നും ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.

  • 08 Oct 2024 10:23 AM (IST)

    Haryana Congress : ആഘോഷമെല്ലാം നിർത്തിവെച്ച് കോൺഗ്രസ്

    ഹരിയാനയിൽ ലീഡ് നില മാറി മറഞ്ഞതോടെ കോൺഗ്രസ് ആസ്ഥാനത്തെ ആഘോഷങ്ങൾ എല്ലാം നിർത്തിവെച്ചു. വോട്ട് എണ്ണി തുടങ്ങിയപ്പോൾ കോൺഗ്രസ് ലീഡ് 70 കടന്നപ്പോൾ പ്രവർത്തകർ ആഘോഷങ്ങളും മധുരം വിതരണം നടത്തിയിരുന്നു. എന്നാൽ ലീഡുനില മാറി മറിഞ്ഞതോടെ ഈ ആഘോങ്ങൾ നിർത്തിവെക്കുകയായിരുന്നു. കോൺഗ്രസിൻ്റെ മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിങ് ഹൂഡയുടെ വസതിക്ക് മുമ്പിലും ആഘോഷങ്ങൾ ഉണ്ടായിരുന്നു.

  • 08 Oct 2024 10:15 AM (IST)

    Haryana Election Result 2024 : ബിജെപി ലീഡ് 50 കടന്നു

    ഹരിയാനിയിൽ കോൺഗ്രസിൻ്റെ സ്ഥിതി പരുങ്ങലിലേക്ക്. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപിയുടെ ലീഡ് നില 50 പിന്നിട്ടു. 45 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

  • 08 Oct 2024 10:03 AM (IST)

    Haryana Election Result 2024 Updates : ഹരിയാനയിൽ വൻ ട്വിസ്റ്റ്

    ഹരിയാനയിൽ ആദ്യ രണ്ട് ഘട്ടം വോട്ടുകൾ എണ്ണിയപ്പോൾ കോൺഗ്രസ് പരുങ്ങലിൽ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനിയിൽ നടക്കുന്നത്. ബിജെപി ലീഡ് സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന റിപ്പോർട്ടിൽ പറയുന്നു. പുറത്ത് വിട്ട 79 സീറ്റുകളുടെ കണക്കുകൾ പ്രകാരം ബിജെപി 38 സീറ്റിലും കോൺഗ്രസ് 36 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

  • 08 Oct 2024 09:50 AM (IST)

    Haryana Election Result 2024: “ജനങ്ങളോട് നന്ദി പറയുന്നു… ഇത് ഒരു തുടക്കം മാത്രം”; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

    “ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങളോട് ഞാൻ നന്ദി പറയുന്നു… പാർട്ടി മികച്ച വിജയത്തിലാണ്. വ്യക്തമായ നിർദ്ദേശങ്ങൾക്കും നയങ്ങൾക്കും പാർട്ടി നേതൃത്വത്തിനും നന്ദി അറിയിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഞങ്ങളുടെ സഖ്യം വിജയിക്കുമെന്ന് ‘പരിവർത്തൻ’ യുടെ മുതിർന്ന നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്.

  • 08 Oct 2024 09:36 AM (IST)

    Haryana Election Result 2024: സർക്കാർ രൂപീകരിക്കും..; ആത്മവിശ്വാസത്തോടെ ബിജെപി സ്ഥാനാർത്ഥി ഓം പ്രകാശ് ധൻകർ

    പൂർണ ഫലത്തിനായി കാത്തിരിക്കുകയാണെന്നും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി ഓം പ്രകാശ് ധൻകർ. ഉച്ചയോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

  • 08 Oct 2024 09:22 AM (IST)

    Haryana Election Result 2024: എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം

    ഹരിയാനയിൽ കോൺഗ്രസ് കുതിച്ചുകൊണ്ടിരിക്കെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തും കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം.

  • 08 Oct 2024 09:17 AM (IST)

    Haryana Election Result 2024: ചാർഖി ദാദ്രിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

  • 08 Oct 2024 09:15 AM (IST)

    Elanabad Election Result 2024: എലനാബാദിൽ അഭയ് ചൗട്ടാല മുന്നിൽ

    എലനാബാദിൽ ദുഷ്യന്ത് ചൗട്ടാലയെ പിന്നിലാക്കി INLD-യുടെ അഭയ് ചൗട്ടാല മുന്നിൽ.

  • 08 Oct 2024 09:05 AM (IST)

    Haryana Election Result 2024: ഹരിയാനയിൽ കോൺഗ്രസ് തരം​ഗം

    ഹരിയാനയിൽ കോൺഗ്രസ് തരം. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നില നിലനിർത്തുകയാണ്. ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടാണ് മുന്നിൽ. ഉച്ചാന കലാൻ മണ്ഡലത്തിൽ ജെജെപി നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പിന്നിലാണ്.

    ഹരിയാന ലീഡ് നില സമയം 9: 05

    കോൺഗ്രസ് 64

    ബിജെപി 21

  • 08 Oct 2024 08:53 AM (IST)

    Ladwa Election Result 2024: ലദ്‌വയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി മുന്നിൽ

    ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ സീറ്റിൽ മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി ലീഡ് ചെയ്യുന്നു. അതേസമയം റോഹ്തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് ലീഡ് ചെയ്യുന്നത്.

  • 08 Oct 2024 08:46 AM (IST)

    Haryana Election Result 2024: എക്സിറ്റ് പോൾ ഫലിക്കുമോ? എഐസിസി ആസ്ഥാനത്ത് ലഡ്ഡൂ വിതരണം

    ഹരിയാനയിൽ പാർട്ടി ലീഡ് നിലനിർത്തുമ്പോൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡൂ വിതരണം ചെയ്ത് കോൺഗ്രസ് നേതാവ് ജഗദീഷ് ശർമ.

  • 08 Oct 2024 08:42 AM (IST)

    Haryana Election Result 2024: ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്, 50 സീറ്റുകളിൽ ലീഡ്

    ആദ്യഘട്ട വോട്ടെണ്ണലിൽ ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്. 50 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 26 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്താണ്.

  • 08 Oct 2024 08:38 AM (IST)

    Julana Election Result 2024: ജുലാനയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

    ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനേഷ് ഫോഗട്ടാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ യോഗേഷ് ബൈരാഗിയാണ് എതിർ സ്ഥാനാർത്ഥി.

  • 08 Oct 2024 08:35 AM (IST)

    Ambala Cantt Election Result 2024: അംബാല കാന്തിൽ ബിജെപി നേതാവ് അനിൽ വിജ് ലീഡ് ചെയ്യുന്നു

    ആദ്യ ഫല സൂചനകൾ പുറത്തുവരുന്നതോടെ ഹരിയാനയിലെ അംബാല കാന്തിൽ ബിജെപി നേതാവ് അനിൽ വിജ് ലീഡ് ചെയ്യുന്നു. ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനേഷ് ഫോഗട്ടും മുന്നിലാണ്.

  • 08 Oct 2024 08:30 AM (IST)

    Haryana Election Result 2024: ജിന്ദിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

  • 08 Oct 2024 08:15 AM (IST)

    Haryana Election Result 2024: ആദ്യ ഫല സൂചനകൾ പുറത്ത്

    ഹരിയാനയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫല സൂചനകൾ പുറത്ത്. കോൺഗ്രസ് 11 സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് മുന്നിൽ. 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചിരിക്കുന്നത്.

  • 08 Oct 2024 08:12 AM (IST)

    Haryana Election Result 2024: വോട്ടെണ്ണൽ ആരംഭിച്ചു; ആ​ദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ

    ഹരിയാനയിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആ​ദ്യം എണ്ണുക പോസ്റ്റൽ വോട്ടുകളാണ്. ആകെ 1,214 പോസ്റ്റൽ ബാലറ്റുകളാണുള്ളത്.

  • 08 Oct 2024 08:08 AM (IST)

    CM Nayab Saini: ‘ഹരേ കൃഷ്ണ’; ഭജനയിൽ മുഴുകി മുഖ്യമന്ത്രി നയാബ് സൈനി

  • 08 Oct 2024 08:05 AM (IST)

    Haryana Election Result 2024: “ഏത് സാഹചര്യവും നേരിടാൻ പോലീസ് സേന സജ്ജം”: പഞ്ച്കുല ഡിസിപി ഹിമാദ്രി കൗശിക്

  • 08 Oct 2024 07:59 AM (IST)

    Haryana Election Result 2024: “ബിജെപി സത്യസന്ധതയോടെയാണ് പ്രവർത്തിച്ചത്”: നയാബ് സൈനി

    സംസ്ഥാനത്ത് ബിജെപി സത്യസന്ധതയോടെയാണ് പ്രവർത്തിച്ചതെന്നും കോൺ​ഗ്രസ് ആണ് അഴിമതി നടത്തിയതെന്നും മുഖ്യമന്ത്രി നയാബ് സൈനി.

  • 08 Oct 2024 07:52 AM (IST)

    Haryana Election Result 2024: നെഞ്ചിടിപ്പോടെ ബിജെപി; പ്രാർത്ഥനയുമായി മുഖ്യമന്ത്രി നയാബ് സിംഗ്

    വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആത്മവിശ്വാസത്തിലാണ് ബിജെപി. 10 വർഷത്തെ ഭരണം ജനം അംഗീകരിക്കുമെന്നും മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സൈനി പറഞ്ഞു.

  • 08 Oct 2024 07:40 AM (IST)

    Haryana Election Result 2024: ‘അരവിന്ദ് കെജ്‌രിവാളിൽ ആളുകൾക്ക് പൂർണ്ണ വിശ്വാസമുണ്ട്’; എഎപി സ്ഥാനാർത്ഥി അനുരാഗ് ദണ്ഡ

  • 08 Oct 2024 07:34 AM (IST)

    Haryana Election Result 2024: ‘അഴിമതി സർക്കാരിൽ ജനങ്ങൾ മടുത്തു’; കോൺഗ്രസ് സ്ഥാനാർത്ഥി ആദിത്യ സുർജേവാല

  • 08 Oct 2024 07:23 AM (IST)

    Haryana Election Result 2024: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം പ്രവേശനം; ജജ്ജാർ ഡെപ്യൂട്ടി കമ്മീഷണർ

  • 08 Oct 2024 06:52 AM (IST)

    Haryana Security Heightened: ഹരിയാനയിലെ വോട്ടണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി

  • 08 Oct 2024 06:37 AM (IST)

    Haryana Election Result 2024: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് കുരുക്ഷേത്രയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ

  • 08 Oct 2024 06:23 AM (IST)

    Haryana Election Result: അതീവ സുരക്ഷയിൽ സുരക്ഷ ഹരിയാനയിലെ ജജ്ജാറിലെ വോട്ടെണ്ണൽ കേന്ദ്രം

  • 08 Oct 2024 06:15 AM (IST)

    Haryana Election Result 2024: 60 ശതമാനത്തിലേറെ പോളിംഗ്

    ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംങാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നതാണ്.

  • 08 Oct 2024 06:02 AM (IST)

    Haryana Election Result 2024: ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ

    ഹരിയാനയിൽ 90 സീറ്റുകളിലേക്കായി നടന്ന തിരഞ്ഞടുപ്പിൻ്റെ വോട്ടെണ്ണലിൽ ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളാകും. അതിന് ശേഷം ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണും. ഉച്ചയോടെ കൃത്യമായ ട്രെന്‍ഡ് മനസ്സിലാക്കാനാവും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്