Heavy Rain alert: വീണ്ടും പെരുമഴക്കാലമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്
Heavy Rain Threat Returns: നവംബർ 4 മുതൽ ന്യൂനമർദ്ദം കൂടുതൽ ശക്തമാവുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. വടക്കൻ ആൻഡമാൻ കടലിലേക്ക് യാതൊരു കാരണവശാലും പോകരുത്. ബോട്ട് ഓപ്പറേറ്റർമാർ, ദ്വീപുകളിലെ താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Rain alert
പോർട്ട് ബ്ലെയർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (I M D) ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. നാളെയോടെ ചക്രവാതച്ചുഴി കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.
ന്യൂനമർദ്ദത്തിന്റെ നിലവിലെ സാഹചര്യം
കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും മ്യാൻമർ തീരത്തോടും ചേർന്ന പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ ന്യൂനമർദ്ദം രൂപപ്പെടാൻ തുടങ്ങിയത്. നിലവിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു.
Also Read:വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി പിടിയിൽ
അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ടും തുടർന്ന് വടക്ക് പടിഞ്ഞാറോട്ടും മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങളിലൂടെയും നീങ്ങാൻ സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും ശക്തമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാ നിർദ്ദേശങ്ങൾ
നവംബർ 4 മുതൽ ന്യൂനമർദ്ദം കൂടുതൽ ശക്തമാവുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. വടക്കൻ ആൻഡമാൻ കടലിലേക്ക് യാതൊരു കാരണവശാലും പോകരുത്. ബോട്ട് ഓപ്പറേറ്റർമാർ, ദ്വീപുകളിലെ താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.