Bulldozer action in Ayodhya: പ്രവാചക നിന്ദയെ ചോദ്യം ചെയ്തു; മുസ്ലിം നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

Madhya Pradesh News: മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Bulldozer action in Ayodhya: പ്രവാചക നിന്ദയെ ചോദ്യം ചെയ്തു; മുസ്ലിം നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

(PTI Image)

Published: 

23 Aug 2024 | 08:03 PM

ഭോപ്പാല്‍: പ്രവാചകനേയും ഇസ്ലാമിനേയും അധിക്ഷേപിച്ച മത നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പ്രാദേശിക നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ ഛത്തര്‍പ്പൂരിലാണ് സംഭവം. ഷഹസാദ് അലി എന്ന വ്യക്തിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന വീടാണ് അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് പോലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭാരണകൂടമാണ് ഇതിന് നേതൃത്വം നല്‍കിയത്.

റാംഗിരി മഹാരാജ് എന്ന മതനേതാവ് പ്രചാകനേയും ഇസ്ലാം മതത്തേയും അധിക്ഷേപിച്ചുവെന്ന ആരോപണം കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഉയരുന്നത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ പ്രാദേശിക നേതാവായ ഷഹസാദ് അലിയുടെ നേതൃത്വത്തില്‍ കോട്ട്‌വാലി പോലീസ് സ്‌റ്റേഷനിലേക്ക് അഞ്ഞൂറോളം പേരടങ്ങുന്ന സംഘം മാര്‍ച്ച് നടത്തി.

Also Read: Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന

ഈ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയുമുണ്ടായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതാണ് വിഷയം കൂടുതല്‍ വഷളാക്കിയത്. എന്നാല്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. എന്തിനാണ് ഈ അക്രമം ഉണ്ടായതെന്ന് വ്യക്തമല്ല. ആക്രമിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ ഇരുമ്പ് വടികളും വാളും ഉപയോഗിച്ചാണ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയതെന്ന് കോട്ട്‌വാലി പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ രാഹുല്‍ തിവാരി പറഞ്ഞു.

അക്രമ സംഭവത്തെ തുടര്‍ന്ന് നൂറോളം വരുന്ന പ്രദേശങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തിരുന്നു. 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഷഹസാദ് അലിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പോലീസ് തകര്‍ത്തത്. ഷഹസാദ് അലിക്ക് പുറമെ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കെതിരെയും പോലീസ് കൊലപാതക ശ്രമം, കലാപം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: Man Kills Wife: ഭാര്യയെ പാമ്പിൻ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യം ഇൻഷുറൻസ് തുക

മധ്യപ്രദേശ് സമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ട് ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. സമാധാനവും സൗഹാര്‍ദ്ദവും സംസ്ഥാനത്ത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മോഹന്‍ യാദവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ