Bullet Train: വന്ദേഭാരത് അല്ല, ഇനി ബുളളറ്റ് ട്രെയിൻ; വ്യത്യാസം ഇങ്ങനെ…

Vande Bharat vs Bullet Train: രണ്ടും അതിവേഗ ട്രെയിനുകളാണെന്ന് തോന്നാമെങ്കിലും ഇവയുടെ സാങ്കേതികവിദ്യയിലും പ്രവർത്തനരീതിയിലും വലിയ വ്യത്യാസങ്ങളുണ്ട്. വന്ദേഭാരതിനെകാളും ഇരട്ടി വേ​ഗതയാണ് ബുള്ളറ്റ് ട്രെയിനുകൾക്കുള്ളത്.

Bullet Train: വന്ദേഭാരത് അല്ല, ഇനി ബുളളറ്റ് ട്രെയിൻ; വ്യത്യാസം ഇങ്ങനെ...

Bullet Train

Published: 

04 Jan 2026 | 10:02 PM

ഇന്ത്യൻ റെയിൽവേ ​ഗതാ​ഗത രം​ഗത്ത് മറ്റൊരു വിപ്ലവം സൃഷ്ടിക്കാൻ ബുള്ളറ്റ് ട്രെയിനുകൾ എത്തുന്നു. ഇന്ത്യയുടെ കന്നി ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15-ഓടെ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ബുള്ളറ്റ് ട്രെയിനിന് മുമ്പ് തന്നെ എത്തിയ വന്ദേഭാരതും ഇന്ത്യൻ റെയിൽവേയുടെ മറ്റൊരു തുറുപ്പ്ചീട്ടാണ്. രണ്ടും അതിവേഗ ട്രെയിനുകളാണെന്ന് തോന്നാമെങ്കിലും ഇവയുടെ സാങ്കേതികവിദ്യയിലും പ്രവർത്തനരീതിയിലും വലിയ വ്യത്യാസങ്ങളുണ്ട്.

 

ബുള്ളറ്റ് ട്രെയിനും വന്ദേഭാരതും – വ്യത്യാസമെന്ത്?

 

വന്ദേഭാരതിനെകാളും ഇരട്ടി വേ​ഗതയാണ് ബുള്ളറ്റ് ട്രെയിനുകൾക്കുള്ളത്. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. പല സംസ്ഥാനങ്ങളിലും 110, 130 ശരാശരി വേഗതയിലാണ് വന്ദേ ഭാരത് ഓടുന്നത്. എന്നാൽ ബുള്ളറ്റ് ട്രെയിനിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്.

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യയിലെ അതിവേഗ റെയിലിനായി ഉപയോഗിക്കുന്നത്. സ്വന്തം ട്രാക്കിലൂടെ ഓടുന്ന ബുള്ളറ്റ് ട്രെയിനിന് പരമാവധി വേഗതയിൽ തന്നെ സർവീസ് നടത്താൻ കഴിയും.

ALSO READ: കാത്തുനിക്കണ്ട കൃത്യസമയത്ത് എത്തും, അതീവ സുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ; ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകതകൾ

കേരളത്തിൽ സർവീസ് നടത്തുന്ന 8 കോച്ചുകളുള്ള വന്ദേ ഭാരതിൽ 530 സീറ്റുകളാണ് ഉള്ളത്. എന്നാൽ, 800 യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന കോച്ചുകളുമായാകും ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക. പിന്നീടിത് 1250 വരെ ആയി ഉയർത്താൻ കഴിയും. ടിവി, എസി, ഓട്ടോമാറ്റിക് ഡോർ, വൈ – ഫൈ, തുടങ്ങിയ എല്ലാ ഫീച്ചറുകളും ബുള്ളറ്റ് ട്രെയിനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ചിക്കൻ എത്രദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
ശ്രദ്ധിക്കുക, ഡ്രൈ ഫ്രൂട്ട്സ് കൂടുതൽ കഴിച്ചാലും പ്രശ്നമാണ്
മിക്സി ജാറിലെ അഴുക്ക് നിസാരമല്ല! അനായാസം നീക്കാം
വനിതാ പ്രീമിയർ ലീഗ് എവിടെ, എങ്ങനെ കാണാം?
ആ അമ്മയുടെ കണ്ണീരൊപ്പി ഇന്ത്യന്‍ സൈന്യം; വില്‍ക്കാനെത്തിച്ച മുഴുവന്‍ സമൂസയും വാങ്ങി
ഭാഗ്യത്തിന് രക്ഷപ്പെട്ടു; അമിതവേഗതയില്‍ കാര്‍ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങി
കള്ളന് പറ്റിയ അബദ്ധം; രാജസ്ഥാനിലെ കോട്ടയില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് ഫാന്‍ ഹോളില്‍ കുടുങ്ങി
പാർട്ടി സെക്രട്ടറി പറഞ്ഞത് മാറുമോ ?