Costliest Car Registration Number : ഈ ഫാൻസി നമ്പർ വിറ്റു പോയത് 1.17 കോടി രൂപയ്ക്ക്; മലയാളിയുടെ റെക്കോർഡും പോയി

India's Expensive Car Registration Number : HR88B8888 എന്ന ഹരിയാന രജിസ്ട്രേഷൻ നമ്പറാണ് ഏറ്റവും മൂല്യമേറിയ തുകയ്ക്ക് ലേലം വിളിച്ച് പോയത്. 50,000 രൂപയായിരുന്നു ലേലത്തിൻ്റെ അടിസ്ഥാന തുക

Costliest Car Registration Number : ഈ ഫാൻസി നമ്പർ വിറ്റു പോയത് 1.17 കോടി രൂപയ്ക്ക്; മലയാളിയുടെ റെക്കോർഡും പോയി

Representational Image

Published: 

26 Nov 2025 19:57 PM

ന്യൂ ഡൽഹി : ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പറുള്ള മലയാളിയുടെ റെക്കോർഡ് ഇനി പഴങ്കഥ. ഇനി ആ റെക്കോർഡ് ഹരിയാന രജിസ്ട്രേഷൻ നമ്പറായ HR88B8888 പേരിലായി. 1.17 കോടി രൂപയ്ക്കാണ് HR88B8888 എന്ന നമ്പർ ലേലത്തിൽ വിറ്റു പോയത്. ഫാൻസി നമ്പറുകൾക്കായി ഹരിയാന മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിലാണ് HR88B8888 എന്ന നമ്പർ റെക്കോർഡ് തുകയ്ക്ക് വിറ്റു പോയത്.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോട്ടോർ വാഹന വകുപ്പ് HR88B8888 എന്ന ഫാൻസി നമ്പറിനായിട്ടുള്ള ലേലം ആരംഭിച്ചത്. തിങ്കളാഴ്ച വരെയായിരുന്നു ലേലം നടക്കേണ്ടത്, എന്നാൽ ഇന്ന് ബുധനാഴ്ച ഫലം പ്രഖ്യാപിക്കുന്നത് വരെ ലേലം വിളി തുടർന്നിരുന്നു. തുടർന്ന് 1.17 കോടി രൂപയ്ക്ക് HR88B8888 എന്ന കാർ രജിസ്ട്രേഷൻ നമ്പർ വിറ്റു പോയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ : Bengaluru Traffic violations: ബെംഗളൂരുവിലെ ഗതാഗത നിയമലംഘനക്കണക്ക് കേട്ടാല്‍ ഞെട്ടും; ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണ് കേസുകള്‍

ഒരു ഫാൻസി നമ്പറായി ഏറ്റവും കൂടുതൽ ലേലം വിളികൾ നടക്കുന്നത് ഈ നമ്പരിനാണ്. ആകെ 45 ലേലം വിളികളാണ് ഓൺലൈൻ വഴി HR88B8888 എന്ന നമ്പറിന് ലഭിച്ചത്. 50,000 രൂപയ്ക്കായിരുന്നു അടിസ്ഥാന ലേലത്തുക. അതേസമയം ആരാണ് ഈ ഫാൻസി നമ്പർ ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടില്ല.

46 ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയ മലയാളി

ഏറ്റവും ഉയർന്ന തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയ റെക്കോർഡ് നേരത്തെ മലയാളിയുടെ പേരിലായിരുന്നു. 45.99 ലക്ഷം രൂപയ്ക്ക് വേണു ഗോപാലകൃഷ്ണൻ എന്ന ടെക് ശതകോടീശ്വരനാണ് തൻ്റെ ലംബോർഗിനി ഉറുസ് കാറിന് ഫാൻസി നമ്പറിനായി ചിലവഴിച്ചത്. KL07DG0007 എന്ന നമ്പറിന് വേണ്ടിയാണ് വേണു ഗോപാലകൃഷ്ണൻ 46 ലക്ഷം രൂപ ചിലവഴിച്ചത്. 25,000 രൂപയായിരുന്നു KL07DG0007 നമ്പറിന് വേണ്ടി ലേലത്തിൻ്റെ അടിസ്ഥാന തുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും