Independence Day 2025: ആരാണ് ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കുന്നത്? ആറിയാം ഈ സ്ഥലത്തെക്കുറിച്ച്

Indian National Flag: പതാക നിർമ്മിക്കുമ്പോഴുണ്ടാകുന്ന ഒരു ചെറിയ പിഴവുപോലും നിയമപരമായി ശിക്ഷാർഹമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ സ്റ്റാൻഡേഡ്സ് ബ്യൂറോയുടെ നിർദേശങ്ങൾ പാലിച്ചാണ് ഇവയുടെ നിർമാണം. പതാക നിർമിക്കാൻ ഉപയോ​ഗിക്കുന്ന തുണിയുടെ നിലവാരം 18 തവണയാണ് വിലയിരുത്തുന്നത്. ‌

Independence Day 2025: ആരാണ് ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കുന്നത്? ആറിയാം ഈ സ്ഥലത്തെക്കുറിച്ച്

Indian National Flag

Published: 

14 Aug 2025 13:10 PM

രാജ്യത്തോടുള്ള അതേ അദരവും സ്നേഹവും നൽകേണ്ട ഒന്നാണ് ദേശീയ പതാകയും. രാജ്യത്തിൻ്റെ നെറുകയിൽ ഈ ത്രിവർണ്ണ ഉയർത്താൻ ലക്ഷക്കണക്കിനാളുകളാണ് തങ്ങളുടെ ജീവൻ വെടിഞ്ഞത്. രാജ്യം സ്വാതന്ത്ര്യത്തിൻറെ 79ാം വാർഷികത്തോട് അടുക്കുമ്പോഴും നമ്മളിൽ പലർക്കും അറിയാത്ത ചില കഥകൾ ഇന്നും ദേശീയ പതാകയ്ക്ക് പിന്നിലുണ്ട്. ഔദ്യോ​ഗിക സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും പറന്നുയരുന്ന ഓരോ പതാകയ്ക്കും പിന്നിലും ഓരോ കരങ്ങളുണ്ട്. ഒരു കൊച്ച് ​ഗ്രാമത്തിൻ്റെ കഥയുണ്ട്.

ഇന്ത്യയിൽ ദേശീയ പതാക നിർമിക്കുന്നതിൻറെ യഥാർഥ അധികാരം ആർക്കാണ്? എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസ്സിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാകാം. കർണാടകയിലെ ധർവാദ് ജില്ലയിലെ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘത്തിനാണ് (കെകെജിഎസ്എസ്) ഇന്ത്യയിൽ ദേശീയ പതാക നിർമിക്കാനും രാജ്യത്തുടനീളം വിതരണം ചെയ്യാനുമുള്ള ഏക അനുവാദം ഉള്ളത്. ഇന്ത്യൻ സ്റ്റാൻഡേഡ്സ് ബ്യൂറോയുടെ അനുമതിയോടെയാണ് കെകെജിഎസ്എസ് പതാക നിർമിക്കുന്നത്.

ഇന്ത്യൻ പതാകയുടെ നിർമ്മാണം

ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാനുള്ള അവകാശത്തെ നിസ്സാരമായി കാണാനാകില്ല. കാരണം, ഓരോ പതാകയും കൈകൊണ്ട് നെയ്ത ഖാദി ഉപയോ​ഗിച്ചാണ് നിർമ്മിക്കേണ്ടത്. ഓരോ പ്രക്രിയയ്ക്കും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 1957 നവംബർ ഒന്നിനാണ് ഒരു കൂട്ടം ഗാന്ധിയന്മാർ കെകെജിഎസ്എസ് എന്ന ഈ സ്ഥാപനം രൂപീകരിക്കുന്നത്. 10,500 രൂപ നിക്ഷേപത്തിൽ തുടങ്ങിയ സ്ഥാപനത്തിന് വർഷങ്ങളുടെയും ചരിത്രത്തിൻ്റെയും കഥകൾ പറയാനുണ്ട്.

കെകെജിഎസ്എസിൻ്റെ ആദ്യ ചെയർമാൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വെങ്കടേശ് മേവാഡിയായിരുന്നു. 68 വർഷങ്ങൾ പിന്നിടുമ്പോൾ 58 ശാഖകളാണ് ഇന്ന് ഈ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. ഹുബ്ബള്ളിയിലെ ബംഗേരിയിലാണ് 17 ഏക്കറിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. 2006 ൽ ആണ് സ്ഥാപനത്തിന് ഇന്ത്യൻ പതാക നിർമ്മിക്കാനുള്ള ഔദ്യോഗിക ലൈസൻസ് ലഭിക്കുന്നത്.

പതാക നിർമ്മിക്കുമ്പോഴുണ്ടാകുന്ന ഒരു ചെറിയ പിഴവുപോലും നിയമപരമായി ശിക്ഷാർഹമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ സ്റ്റാൻഡേഡ്സ് ബ്യൂറോയുടെ നിർദേശങ്ങൾ പാലിച്ചാണ് ഇവയുടെ നിർമാണം. പതാക നിർമിക്കാൻ ഉപയോ​ഗിക്കുന്ന തുണിയുടെ നിലവാരം 18 തവണയാണ് വിലയിരുത്തുന്നത്. ‌പതാക മടക്കുന്നതിൽ പോലും പ്രത്യേകതകളുണ്ട്. വെള്ള അകത്തും അതിന് മീതെ കുങ്കുമനിറവും അതിന് പുറത്ത് പച്ചയും വരുന്ന രീതിയിലാണ് പതാക മടക്കേണ്ടത്.

 

 

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും