India Pakistan Tensions: വെടിനിര്‍ത്തലിന് ധാരണയായി; അടുത്ത സൈനിക ചര്‍ച്ച മെയ് 12ന്

India Pakistan Ceasefire: ഇരുരാജ്യങ്ങളിലെയും സൈനിക മേധാവിമാര്‍ ഇന്ന് സംസാരിച്ചിരുന്നുവെന്നും ഇനി വീണ്ടും സംസാരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 3 മണിയോടെയാണ് ചര്‍ച്ച ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ കര-ജല മാര്‍ഗം ഇനി സംഘര്‍ഷങ്ങളുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

India Pakistan Tensions: വെടിനിര്‍ത്തലിന് ധാരണയായി; അടുത്ത സൈനിക ചര്‍ച്ച മെയ് 12ന്

വിക്രം മിശ്രി

Updated On: 

10 May 2025 | 07:12 PM

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് അറുതി. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും ഡിജിമാര്‍ വീണ്ടും സംസാരിക്കുമെന്ന് വിക്രം മിശ്രി പറഞ്ഞു.

പാകിസ്ഥാന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ വിളിക്കുകയായിരുന്നു. കരയിലൂടെയും ആകാശത്തിലൂടെയും സമുദ്രത്തിലൂടെയും ഉള്ള വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനത്തിലെത്തുകയായിരുന്നു.

ഉച്ചയ്ക്ക് 3 മണിയോടെയാണ് ചര്‍ച്ച ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ കര-ജല-ആകാശ മാര്‍ഗം ഇനി സംഘര്‍ഷങ്ങളുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും സൈനിക മേധാവിമാര്‍ ഇന്ന് സംസാരിച്ചിരുന്നുവെന്നും ഇനി വീണ്ടും സംസാരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞു. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം വിക്രം മിശ്രി നടത്തിയിട്ടില്ല.

Follow Us
Related Stories
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്