Pakistan Ceasefire Violation: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെഡ് അലേർട്ട്; ശ്രീന​ഗറിൽ സ്ഫോടനം നടന്നിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ

Pakistan Ceasefire Violation In LOC: ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിൽ, രാജസ്ഥാനിലെ ശ്രീഗംഗനഗറിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായി ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു. അതിനിടെ ഗുജറാത്തിലെ കച്ചിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി സംസ്ഥാന മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു.

Pakistan Ceasefire Violation: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെഡ് അലേർട്ട്; ശ്രീന​ഗറിൽ സ്ഫോടനം നടന്നിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ജനറൽ ഉപേന്ദ്ര ദ്വിവേദി, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

Updated On: 

10 May 2025 22:30 PM

ശ്രീന​ഗർ: നിയന്ത്രണ രേഖയിൽ നിലവിൽ ഷെല്ലാക്രമണമില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ. ശ്രീനഗറിൽ സ്ഫോടനങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സൈനിക ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം പഞ്ചാബിലെ പല പ്രദേശങ്ങളിൽ നിന്നും ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. ഗുരുദാസ്പൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ഹോഷിയാർപൂർ, ജലന്ധർ, ഫരീദ്കോട്ട് എന്നിവിടങ്ങളിൽ നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയത്.

ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിൽ, രാജസ്ഥാനിലെ ശ്രീഗംഗനഗറിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായി ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു. അതിനിടെ ഗുജറാത്തിലെ കച്ചിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി സംസ്ഥാന മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കരാർ ലംഘിച്ചതിനെത്തുടർന്ന് ജമ്മുവിലെ ആർഎസ് പുര ചെറിയ രീതിയിൽ ഏറ്റമുട്ടൽ നടന്നതായി വൃത്തങ്ങൾ. പാകിസ്ഥാൻ പ്രകോപനമില്ലാതെ പഞ്ചാബിലെ ഫിറോസ്പൂരിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ പിന്നാലെ പ്രദേശത്ത് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.

പഞ്ചാബിലെ അതിർത്തി ജില്ലയായ ഗുരുദാസ്പൂരിൽ മുൻകരുതൽ നടപടിയെന്നോണം വൈദ്യുതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സേനയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ ഈ സ്ഥിതി തുടരുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ പൊതുജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Updating…

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം