AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സാംബയില്‍ ഡ്രോണ്‍ തകര്‍ത്ത് ഇന്ത്യ

India Pakistan Conflict: Updates: പഞ്ചാബിലും ഡ്രോണ്‍ സാന്നിധ്യമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമൃത്സര്‍, ഹോഷിയാര്‍പൂര്‍, ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

India Pakistan Conflict: പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സാംബയില്‍ ഡ്രോണ്‍ തകര്‍ത്ത് ഇന്ത്യ
ഡ്രോണ്‍ Image Credit source: X
shiji-mk
Shiji M K | Published: 12 May 2025 23:13 PM

ന്യൂഡല്‍ഹി: വീണ്ടും പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ സാംബയില്‍ ഡ്രോണുകളെത്തിയെന്ന് റിപ്പോര്‍ട്ട്. 10 മുതല്‍ 12 വരെ ഡ്രോണുകളാണ് ഇന്ത്യയെ ലക്ഷ്യം വെച്ചെത്തിയത്. ഡ്രോണുകളെ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.

പഞ്ചാബിലും ഡ്രോണ്‍ സാന്നിധ്യമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമൃത്സര്‍, ഹോഷിയാര്‍പൂര്‍, ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കുകയാണെന്നും ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അമൃത്സറിലേക്ക് പോകേണ്ട വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടു.