India Pakistan Conflict: പാക് പ്രകോപനം; വിമാനസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
Flight Cancelled: കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ തൊടുത്തു. ജമ്മുവിലെ സാംബ മേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെയാണ് പാകിസ്ഥാന്റേതായി ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നതിന് പിന്നാലെ വിമാനസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. ചൊവ്വാഴ്ചയിലെ (മെയ് 13) സര്‍വീസുകളിലാണ് മാറ്റമുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് നീക്കമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ റദ്ദാക്കി. ജമ്മു, ലേ, ജോദ്പുര്‍, അമൃത്സര്‍, ജാംനഗര്‍, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ തൊടുത്തു. ജമ്മുവിലെ സാംബ മേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെയാണ് പാകിസ്ഥാന്റേതായി ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.




പഞ്ചാബിലെ അമൃത്സറിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ സാംബയിലും അമൃത്സറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങ ഡ്രോണുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
Also Read: India Pakistan Conflict: പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സാംബയില്‍ ഡ്രോണ്‍ തകര്‍ത്ത് ഇന്ത്യ
ഇന്ത്യയ്‌ക്കെതിരെ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിന് മനസിലായെന്നും മോദി പറഞ്ഞു.