Omar Abdulla in Jammu: അതിർത്തി സംഘർഷം; മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലേക്ക്, സ്ഥിതിഗതികൾ വിലയിരുത്തും

CM Omar Abdulla in Jammu: അതിർത്തി കടന്നുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ പാക് പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. അതിനിടെ അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി.

Omar Abdulla in Jammu: അതിർത്തി സംഘർഷം; മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലേക്ക്, സ്ഥിതിഗതികൾ വിലയിരുത്തും

CM Omar Abdulla

Updated On: 

09 May 2025 07:51 AM

ശ്രീന​ഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലേക്ക്. പാക് ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം യുദ്ധഭൂമിയിലേക്ക് പോകുന്നത്. അതിർത്തി കടന്നുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ പാക് പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. അതിനിടെ അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി.

ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തിൽ ജമ്മു ന​ഗരങ്ങളെ ലക്ഷ്യംവച്ചു വന്ന പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ നാല് മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിമാനത്താവളങ്ങൾ‌ അടച്ചിട്ടു. ഇതുവരെ 24 വിമാനത്താവളങ്ങളാണ് സാധാരണ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുന്നത്. ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഈ നടപടിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും