AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff: പെപ്‌സി മുതല്‍ മക്‌ഡൊണാള്‍ഡ്‌സ് വരെ; സ്വദേശിക്ക് മുന്നില്‍ യുഎസ് വിറയ്ക്കും

India Boycotts American Brands: ലോകത്ത് സാമ്പത്തിക സ്വാര്‍ത്ഥതയുടെ കൂടി രാഷ്ട്രീയമുണ്ട്. എല്ലാവരും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രി ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

Donald Trump Tariff: പെപ്‌സി മുതല്‍ മക്‌ഡൊണാള്‍ഡ്‌സ് വരെ; സ്വദേശിക്ക് മുന്നില്‍ യുഎസ് വിറയ്ക്കും
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി Image Credit source: PTI
shiji-mk
Shiji M K | Updated On: 31 Aug 2025 09:41 AM

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവയെ ശക്തമായി തന്നെ നേരിടാനൊരുങ്ങി രാജ്യം. ഇന്ത്യയില്‍ യുഎസ് വിരുദ്ധ വികാരം ഉടലെടുത്ത് കഴിഞ്ഞു. ഇതിന്റെ ഫലമായി പെപ്‌സി, കൊക്കകോള, സബ്വേ, കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ബഹിഷ്‌കരണ ഭീഷണി നേരിടുന്നു.

സ്വദേശി അല്ലെങ്കില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

“ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും സമ്പദ്‌വ്യവസ്ഥയാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും, ഏതൊരു നേതാവും രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി സംസാരിക്കുകയും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങിക്കുമെന്ന് ദൃഢനിശ്ചയമെടുക്കുകയും വേണം.

നമ്മള്‍ എന്തെങ്കിലും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഒരേയൊരു മാനദണ്ഡമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു ഇന്ത്യക്കാരന്‍ അവന്റെ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമ്മള്‍ വാങ്ങിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയര്‍പ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങള്‍ നിര്‍മ്മിച്ച എന്തും നമുക്ക് സ്വദേശിയാണ്. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം എന്ന മന്ത്രം നാം സ്വീകരിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാംദേവ് പറയുന്നു

ലോകത്ത് സാമ്പത്തിക സ്വാര്‍ത്ഥതയുടെ കൂടി രാഷ്ട്രീയമുണ്ട്. എല്ലാവരും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രി ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

Also Read: Narendra Modi: പാക് ആര്‍മി ചീഫിനും മോദിയ്ക്കും ഒരേസമയത്ത് ക്ഷണം; ട്രംപിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പ്രധാനമന്ത്രി

അതേസമയം, ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ചുമത്തിയ തീരുവയുടെ പേരില്‍ എല്ലാവരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് യോഗ ഗുരു രാംദേവ് ആഹ്വാനം ചെയ്തു. പെപ്‌സി, കൊക്കകോള, സബ്വേ, കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് എന്നിവയുടെ കൗണ്ടറുകളില്‍ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. ഇത്രയും വലിയ ബഹിഷ്‌കരണം നടത്തിയേ പറ്റൂ, ഇത് സംഭവിച്ചാല്‍ അമേരിക്കയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിത്തലിന്റെ പോസ്റ്റ്‌

റഷ്യന്‍ എണ്ണകള്‍ വാങ്ങുന്നുവെന്നാരോപിച്ചാണ് ഇന്ത്യയ്ക്ക് മേല്‍ ട്രംപ് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി എം അശോക് കുമാര്‍ മിത്തല്‍ ട്രംപിന് ഒരു തുറന്ന കത്തെഴുതി. 1905 ഓഗസ്റ്റ് ഏഴിലെ സ്വദേശി പ്രസ്ഥാനത്തെ പരാമര്‍ശിച്ചുക്കൊണ്ടുള്ളതായിരുന്നു കത്ത്.

146 കോടി ഇന്ത്യക്കാര്‍ ഇന്ന് അന്നത്തേത് പോലെ യുഎസ് ബിസിനസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അതിന്റെ ആഘാതം ഇന്ത്യയേക്കാള്‍ വളരെ ഗുരുതരമായിരിക്കും അമേരിക്കയ്ക്ക് എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.