Donald Trump: പ്രതിരോധ വകുപ്പ് വേണ്ട ‘യുദ്ധ വകുപ്പ്’ മതി; പുനര്‍നാമകരണം ചെയ്യാന്‍ ട്രംപിന്റെ സമ്മര്‍ദം
Trump Renaming Defense Department: ഡൊണാള്‍ഡ് ട്രംപിന് പേര് മാറ്റല്‍ അത്ര എളുപ്പമാകില്ല. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ വകുപ്പിന്റെ പേര് മാറ്റല്‍ സാധ്യമല്ല. എന്നാല്‍ പേര് മാറ്റം സാധ്യമാക്കുന്നതിനായുള്ള മറ്റ് വഴികള്‍ വൈറ്റ് ഹൗസ് നേടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിങ്ടണ്‍: പ്രതിരോധ വകുപ്പിന്റെ പേര് മാറ്റാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പെന്ന് പുനര്‍നാമകരണം ചെയ്യാനാണ് നീക്കം. ആ പേര് തനിക്ക് നന്നായി തോന്നിയെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന് പേര് മാറ്റല്‍ അത്ര എളുപ്പമാകില്ല. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ വകുപ്പിന്റെ പേര് മാറ്റല്‍ സാധ്യമല്ല. എന്നാല്‍ പേര് മാറ്റം സാധ്യമാക്കുന്നതിനായുള്ള മറ്റ് വഴികള്‍ വൈറ്റ് ഹൗസ് നേടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ഗ്രെഗ് സ്റ്റ്യൂബ് പുനര്‍നാമകരണത്തെ പിന്തുണയ്ക്കുന്ന വാര്‍ഷിക പ്രതിരോധ നയ ബില്ലില്‍ ഭേദഗതി അവതരിപ്പിച്ചിരുന്നു. ഇത് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പിന്തുണ ലഭിക്കുമെന്നതിന്റെ സൂചനയാണ്.




പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ നമ്മുടെ സൈന്യം പ്രതിരോധത്തില്‍ മാത്രമല്ല, ആക്രമണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അതുകൊണ്ടാണ് അദ്ദേഹം പെന്റഗണില്‍ ഡിഇഐയ്ക്ക് പകരം യുദ്ധവിമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. കാത്തിരിക്കൂവെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു.
അതേസമയം, തങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കുക എന്ന ആഗ്രഹത്തില്‍ നിന്നാണ് പേര് മാറ്റുന്നകാര്യം പ്രചോദനമായതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് യുദ്ധ വകുപ്പെന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അവര്‍ക്ക് ശക്തമായ ശബ്ദമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പ്രതിരോധം വേണം, പക്ഷെ ഞങ്ങള്‍ക്ക് ആക്രമണവും നടത്തണം. യുദ്ധ വകുപ്പ് എന്ന നിലയില്‍ ഞങ്ങള്‍ എല്ലാം നേടി, ഇനിയും അതിലേക്ക് തിരികെ പോകേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Also Read: Donald Trump: ട്രംപിന്റെ ആഗോള താരിഫുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധം; യുഎസ് കോടതി കണ്ടെത്തല്‍
അതേസമയം, 1947ലെ ദേശീയ സുരക്ഷ നിയമത്തിലൂടെയാണ് യുദ്ധ വകുപ്പിന്റെ പേര് മാറ്റിയത്. ശേഷം കരസനേ, നാവികസേന, വ്യോമസേന എന്നിവയെ ഏകീകരിക്കുകയും സൈനിക സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. 1949 ലെ നിയമ ഭേദഗതിയിലൂടെയാണ് പ്രതിരോധ വകുപ്പ് ഔദ്യോഗികമായി നിലവില്‍ വന്നത്.