Indian Military Strength: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം; 2000 കോടിയുടെ കരാറിന് അംഗീകാരം
Indian Defense Ministry Strengthens Weapons: അത്യാധുനികവും, നിര്‍ണായകവുമായ സാങ്കേതിക വിദ്യയില്‍ തീര്‍ത്തതുമായ ഉപകരണങ്ങളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിയന്തര ആയുധ സംഭരണ കരാറിന് മന്ത്രാലയം അംഗീകാരം നല്‍കി. ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കുന്നതിന് രണ്ടായിരം കോടി രൂപയുടെ കരാറിനാണ് അനുമതി നല്‍കിയത്.
കമ്പനികളുമായി ചര്‍ച്ച നടത്തി 1,981.90 കോടി രൂപയ്ക്കാണ് രാജ്യം ആയുധങ്ങള്‍ വാങ്ങിക്കുന്നത്. ഡ്രോണുകള്‍ ഉള്‍പ്പെടെ വാങ്ങിക്കുന്നതിന് ആകെ 13 കരാറുകളാണുള്ളത്.
അത്യാധുനികവും, നിര്‍ണായകവുമായ സാങ്കേതിക വിദ്യയില്‍ തീര്‍ത്തതുമായ ഉപകരണങ്ങളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.




കേന്ദ്രീകൃത ഡ്രോണ്‍ വേധ സംവിധാനം, വ്യോമാക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, രാത്രിയിലും കാഴ്ച ലഭിക്കുന്നതിന് തോക്കുകളില്‍ ഘടിപ്പിക്കുന്ന നൈറ്റ് സൈറ്റ് സംവിധാനം, ലോയ്റ്ററിങ് മ്യൂണിക്കേഷന്‍, ചെറുകിയ ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ഹെല്‍മെറ്റുകള്‍ തുടങ്ങിയവയാണ് രാജ്യം അടിയന്തരമായി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
Also Read: മെഡിക്കൽ വിദ്യാർഥികൾക്ക് 6 കോടി എത്തി; പരിക്കേറ്റവർക്കും സഹായം
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അതിര്‍ത്തിയില്‍ സേനകള്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം.