IAF Fighter Jet Crash: പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണു; പൈലറ്റ് പാരച്യൂട്ട് ഉപയോ​ഗിച്ച് രക്ഷപ്പെട്ടു

Indian Air Force Fighter Jet Crash: സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിന് മുൻപ് പൈലറ്റ് ജനവാസമേഖലയെ ഒഴിവാക്കി യുദ്ധവിമാനത്തെ വഴിത്തിരിച്ചുവിട്ടിരുന്നു. വ്യോമസേന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

IAF Fighter Jet Crash: പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണു; പൈലറ്റ് പാരച്യൂട്ട് ഉപയോ​ഗിച്ച് രക്ഷപ്പെട്ടു

തകർന്നുവീണ വ്യോമസേനാ വിമാനം, രക്ഷപ്പെട്ട പൈലറ്റ്

Published: 

07 Mar 2025 20:40 PM

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുല ജില്ലയിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം (fighter jet crashes) തകർന്നുവീണു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. എന്നാൽ വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായാണ് വിവരം. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നത്. ജാഗ്വർ എന്ന പേരുള്ള യുദ്ധവിമാനമാണ് തകർന്നത്.

സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിന് മുൻപ് പൈലറ്റ് ജനവാസമേഖലയെ ഒഴിവാക്കി യുദ്ധവിമാനത്തെ വഴിത്തിരിച്ചുവിട്ടിരുന്നു. വ്യോമസേന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം മധ്യപ്രദേശിലെ ശിവ്പുരിക്ക് അടുത്ത് മിറാഷ്- 2000 യുദ്ധവിമാനം തകർന്നുവീണ് അപകടമുണ്ടായിരുന്നു. അപകടത്തിൽ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് തന്നെയാണ് രക്ഷപ്പെട്ടത്. 2024 നവംബറിൽ, പതിവ് പരിശീലന പറക്കലിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണിരുന്നു. ഈ അപകടത്തിലും പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്