Train ticket Rate : വർഷങ്ങൾക്ക് ശേഷം ആദ്യമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി റെയിൽവേ
Indian Railways Set to Hike Ticket Fares: ജൂലൈ ഒന്നു മുതൽ തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. തത്ക്കാൽ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം.

Train Ticket Rate
തിരുവനന്തപുരം: വർഷങ്ങൾക്കു ശേഷം ആദ്യമായി ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. നോൺ എ സി മെയിൻ എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും വർദ്ധിപ്പിക്കും എന്നാണ് വിവരം.
പ്രധാന നിരക്ക് വർദ്ധനവുകൾ
നോൺ എ സി മെയിൻ എക്സ്പ്രസ് കിലോമീറ്ററിന് ഒരു പൈസയാണ് കൂട്ടുന്നത്. എസി ക്ലാസുകൾക്ക് ആകട്ടെ കിലോമീറ്ററിന് രണ്ട് പൈസയും.
ഇളവുകൾ
500 കിലോമീറ്റർ വരെയുള്ള സബർബൻ യാത്രകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ മാത്രമായിരിക്കും കൂടുന്നത്. എന്നാൽ ഇത് പ്രതിമാസ സീസൺ ടിക്കറ്റുകളിൽ ബാധകമല്ല.
Also Read: Israel Strikes Iran: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?
തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ആധാർ നിർബന്ധം
ജൂലൈ ഒന്നു മുതൽ തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. തത്ക്കാൽ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് മാത്രമേ ഐ ആർ സി ടി സി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്ക്കാൽ ടിക്കറ്റു ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ജൂലൈ 15 മുതൽ യാത്രക്കാർ തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഒരു അധിക ഘട്ടം കൂടി പൂർത്തിയാക്കേണ്ടി വരും.
ഏജന്റ് മാർക്കുള്ള നിയന്ത്രണങ്ങൾ
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിന് റെയിൽവേയുടെ അംഗീകൃത ബുക്കിംഗ് ഏജന്റ്മാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകൾക്ക് രാവിലെ 10 മുതൽ 10 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകൾക്ക് 11 മുതൽ 11 വരെയും ഏജന്റ് മാർക്ക് തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയില്ല.