AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Russian Oil: റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് ഇന്ത്യന്‍ റിഫൈനറുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

Russian oil Purchase Halt: 2025ല്‍ ഇതുവരെ പ്രതിദിനം 1.9 ദശലക്ഷം എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. റഷ്യയുടെ മൊത്തം കയറ്റുമതിയുടെ 40 ശതമാനമാണ് ഇതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി വ്യക്തമാക്കുന്നു.

Russian Oil: റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് ഇന്ത്യന്‍ റിഫൈനറുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 28 Oct 2025 16:29 PM

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ഇന്ത്യന്‍ റിഫൈനറുകള്‍. എണ്ണ കമ്പനികള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നീക്കം. പുതിയ ഓര്‍ഡറുകള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും വ്യക്തത ലഭിക്കുന്നതായി കാത്തിരിക്കുകയാണെന്നും എണ്ണ ശുദ്ധീകരണ കമ്പനികള്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലുക്കോയിലിന്‍, റോസ്‌നെഫ്റ്റിന്‍ എന്നീ പ്രമുഖ കമ്പനികള്‍ക്ക് മേല്‍ കഴിഞ്ഞ ദിവസമാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്.

2025ല്‍ ഇതുവരെ പ്രതിദിനം 1.9 ദശലക്ഷം എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. റഷ്യയുടെ മൊത്തം കയറ്റുമതിയുടെ 40 ശതമാനമാണ് ഇതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് നല്‍കിയ കിഴിവുകള്‍ റഷ്യയ്ക്ക് കുറച്ചത് റിഫൈനറുകളെ മിഡില്‍ ഈസ്റ്റിലും യുഎസിലും ബദലുകള്‍ തേടുന്നതിന് പ്രേരിപ്പിച്ചിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രാജ്യത്ത് റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. റോസ്‌നെഫ്റ്റില്‍ നിന്നും എണ്ണ വാങ്ങിക്കുന്നത് നിര്‍ത്താന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഓര്‍ഡറുകള്‍ നല്‍കിയിട്ടില്ലെന്നും ചിലത് റദ്ദാക്കിയെന്നും വിവരമുണ്ട്.

Also Read: US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

ഉപരോധം ഏര്‍പ്പെടുത്തിയ കമ്പനികളുമായുള്ള പണിടപാടുകള്‍ ബാങ്കുകള്‍ പ്രോസസ് ചെയ്യില്ല. അതിനാല്‍ പേയ്‌മെന്റില്‍ തടസം നേരിടണമെന്നതില്‍ ആര്ഡക്കും താത്പര്യമില്ല. ഉപരോധമില്ലാത്ത കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങിക്കാന്‍ കഴിയുമോ എന്ന കാര്യം എണ്ണ ശുദ്ധീകരണ കമ്പനികള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ തുടര്‍ന്നാണ് രാജ്യത്തെ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സത്യസന്ധത പുലര്‍ത്തുന്നില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.