AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election 2025: ബിഹാര്‍ കാ തേജസ്വി പ്രാന്‍; കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം

Tejashwi Pran Patra: മയി ബെഹിന്‍ മാന്‍ യോജന എന്ന പേരിലാകും സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്യുക. ഡിസംബര്‍ 1 മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം നല്‍കും.

Bihar Election 2025: ബിഹാര്‍ കാ തേജസ്വി പ്രാന്‍; കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം
ബിഹാര്‍ കാ തേജസ്വി പ്രാന്‍Image Credit source: Priyanka Bharti X Page
shiji-mk
Shiji M K | Updated On: 28 Oct 2025 19:19 PM

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് 2025ല്‍ മഹാഗത്ബന്ധന്‍, ബിഹാര്‍ കാ തേജസ്വി പ്രാന്‍ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കി. രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) കോണ്‍ഗ്രസും നയിക്കുന്ന മഹാഗത്ബന്ധന്‍, ബിഹാറിന് തേജസ്വി എന്ന തലക്കെട്ടോടെയാണ് പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച്, സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. സ്ത്രീകള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.

മയി ബെഹിന്‍ മാന്‍ യോജന എന്ന പേരിലാകും സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്യുക. ഡിസംബര്‍ 1 മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം നല്‍കും. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു.

വഖഫ് ബില്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് ക്ഷേമാധിഷ്ഠിതവും സുതാര്യവുമാക്കുമെന്നും മഹാഗത്ബന്ധന്‍ വാഗ്ദാനം ചെയ്യുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള നിലവിലെ 20 ശതമാനം സംവരണം 30 ശതമാനമായി ഉയര്‍ത്തും. പട്ടികവര്‍ഗ സംവരണത്തില്‍ ആനുപാതികമായ വര്‍ധനവ് വരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കര്‍ഷകര്‍ക്ക് എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് വാങ്ങുന്നത് ഉറപ്പാക്കുമെന്നും ജന്‍ സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ഓരോ വ്യക്തിക്കും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നും സഖ്യം വാഗ്ദാനം ചെയ്യുന്നു.

Also Read: Amit Shah: ബിഹാറില്‍ ‘യഥാര്‍ത്ഥ ദീപാവലി’ നവംബര്‍ 14ന് ആഘോഷിക്കുമെന്ന് അമിത് ഷാ

തുല്യ തൊഴിലിന് തുല്യ വേതനം, ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സ്വന്തമായി ഭൂമിയും വീടും ഉറപ്പാക്കും, കുറ്റവാളികള്‍ക്ക് അതിവേഗം ശിക്ഷ നല്‍കും, മുസ്ലിം സമൂഹത്തിന് തുല്യതയും പുരോഗതിയും ഉറപ്പാക്കുന്നതിനായി സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.