Indian Student Assaulted In US: യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് അതിക്രൂര പീഡനം; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

Indian student assaulted at US airport: ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ബഹുമാനം സംരക്ഷിക്കുന്നതിൽ മോദി സർക്കാർ തുടർച്ചയായി പരാജയപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.

Indian Student Assaulted In US: യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് അതിക്രൂര പീഡനം; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
Published: 

10 Jun 2025 | 02:09 PM

യുഎസിൽ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. കൈ വിലങ്ങിട്ട് തറയില്‍ കിടത്തിയതില്‍ വന്‍ പ്രതിഷേധം. നാടുകടത്തുന്നതിന് മുമ്പ്, ന്യൂജഴ്സിലെ നെവാർക്ക് വിമാനത്താവളത്തിലാണ് വിദ്യാർഥിക്ക് ഉദ്യോ​ഗസ്ഥരിൽ നിന്ന് പീഡനം നേരിട്ടത്.

വിദ്യാർഥിയെ തറയിൽ മുഖം അമർത്തിപ്പിടിച്ച് വിലങ്ങണിയിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ – അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ എക്സിൽ പങ്ക് വച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിഡിയോ വളരെ വേ​ഗം തന്നെ പ്രചരിച്ചു. സംഭവത്തിൽ പ്രതികരിച്ച് നേതാക്കളും സാമൂഹ്യപ്രവർത്തകരും രം​ഗത്തെത്തി. കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ബഹുമാനം സംരക്ഷിക്കുന്നതിൽ മോദി സർക്കാർ തുടർച്ചയായി പരാജയപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്