IndiGo Flight: പറക്കലിനിടെ സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

IndiGo Flight Returns to Kochi Due to Technical Issue: വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ഇന്ന് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.

IndiGo Flight: പറക്കലിനിടെ സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

ഇന്‍ഡിഗോ

Published: 

06 Sep 2025 | 12:46 PM

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് തിരിച്ച യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ഇന്ന് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. 6ഇ–1403 ഇൻഡിഗോ വിമാനമാണ് രണ്ടു മണിക്കുറിനു ശേഷം കൊച്ചിയിൽ തിരിച്ചു ലാൻഡ് ചെയ്തു. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്‍കി. യാത്രക്കാരുമായുള്ള ഈ വിമാനം പുലർച്ചെ 3:30 ഓടെ അബുദാബിയിലേക്ക് പുറപ്പെട്ടു. ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തിൽ പോയത്.

Updating…

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ