IndiGo Flights Disruption: എല്ലാം ശരിയാകും… ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ; ഇന്ന് റദ്ദാക്കിയത് 1000ത്തിലധികം വിമാനം

IndiGo Flights Disruption Updates: ആയിരത്തിലധികം സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണവും സിഇഒ അറിയിച്ചു. അതേസമയം ഇൻഡിഗോ വിമാന സർവീസുകളുടെ തകരാളുകൾ മുതലെടുത്ത് മറ്റ് വിമാന കമ്പിനികൾ. ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്.

IndiGo Flights Disruption: എല്ലാം ശരിയാകും... ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ; ഇന്ന് റദ്ദാക്കിയത് 1000ത്തിലധികം വിമാനം

Indigo Flights Disruption

Published: 

05 Dec 2025 19:58 PM

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ താറുമാറായതിന് (IndiGo Flights Disruption) പിന്നാലെ മൗനം വെടിഞ്ഞ് വിമാന കമ്പനി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമിങ്ങൾ തുടരുകയാണെന്നും ഡിസംബർ 15 മുമ്പായി സാധാരണ നിലയിലേക്ക് എത്തുമെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ആയിരത്തിലധികം സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണവും സിഇഒ അറിയിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ, സാങ്കേതിക പ്രശ്‌നങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ നിലയിലാകുന്നത് വരെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനാണ് എയർലൈൻ തീരുമാനം.

Also Read: 400 സർവീസുകൾ റദ്ദാക്കി! യാത്രക്കാരെ വലച്ച് ഇൻഡിഗോ

അതേസമയം ഇൻഡിഗോ വിമാന സർവീസുകളുടെ തകരാളുകൾ മുതലെടുത്ത് മറ്റ് വിമാന കമ്പിനികൾ. ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. ഡൽഹി- ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 50,000 രൂപ വരെയാണ് ഇപ്പോൾ പല വിമാനങ്ങളും ഈടാക്കുന്നത്. എന്നാൽ ഇൻഡി​ഗോയുടെ ​പ്രശ്നം പരിഹരിച്ചാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും നിരക്കുകളിലെ മുതലെടുപ്പ് കുറയ്ക്കാനും സാധിക്കും.

പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതിനായി ഡിജിസിഎയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്നാൽ നിലവിലെ പ്രശ്‌നം പൂർണ്ണമായി പരിഹരിച്ച് സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ 2026 ഫെബ്രുവരി 10 വരെ സമയം ആവശ്യമുണ്ടെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. ജീവനക്കാരെ കൂടുതലായി നിയമിക്കുക, റോസ്റ്റർ പുനഃക്രമീകരിക്കുക തുടങ്ങിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രമെ പുതിയ ഡ്യൂട്ടി നിയമങ്ങൾ പാലിച്ചുകൊണ്ട് സു​ഗമമായി സർവീസ് നടത്താൻ കഴിയുകയുള്ളൂ എന്നാണ് ഇൻഡിഗോ അറിയിക്കുന്നത്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്