IndiGo: 10,000 രൂപയുടെ ട്രാവൽ വൗച്ചറുകളുമായി ഇൻഡിഗോ, ലഭിക്കുന്നത് ഇവർക്ക്…

IndiGo Travel Vouchers: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. 

IndiGo: 10,000 രൂപയുടെ ട്രാവൽ വൗച്ചറുകളുമായി ഇൻഡിഗോ, ലഭിക്കുന്നത് ഇവർക്ക്...

IndiGo

Published: 

11 Dec 2025 | 02:41 PM

ന്യൂഡൽഹി: ഇൻഡി​ഗോ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് ട്രാവൽ വൗച്ചറുകൾ നൽകുമെന്ന് എയർലൈൻ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ ഉണ്ടായ അനിശ്ചിതാവസ്ഥയിൽ ഗുരുതരമായി ബാധിക്കപ്പെട്ട യാത്രക്കാർക്ക് നഷ്ടപരിഹാരമായി 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നൽകുമെന്നാണ് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചത്. എന്നാൽ, ഗുരുതരമായി ബാധിക്കപ്പെട്ട എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നോ, നഷ്ടപരിഹാരം ലഭിക്കേണ്ട ഉപഭോക്താക്കളെ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നോ വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം.  പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിലെ ആസൂത്രണ പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇൻഡിഗോ സമ്മതിച്ചിരുന്നു.

ALSO READ: ഇൻഡിഗോ പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? കഴിഞ്ഞ ഏഴ് ദിവസമായി ഉറക്കമില്ലെന്ന് വ്യോമയാന മന്ത്രി

ചൊവ്വാഴ്ചയോടെ സർവീസുകൾ സാധാരണ നിലയിലായെന്നും, 1800-ലധികം വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

പുതിയ ജോലി സമയ ചട്ടങ്ങൾ (FDTL) കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് നടപ്പിലാക്കിയതെന്നും വീഴ്ചകളിൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. എയർലൈനിന്റെ വീഴ്ചകൾക്കൊപ്പം വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു
കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 9 മരണം; മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും
Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം
‘തൂക്കിലേറ്റുന്നതിന് പകരം ഇഞ്ചക്ഷൻ”; വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്
“ഒരു നാണവുമില്ലാതെ മുൻ നിരയിൽ” സ്വാതന്ത്ര്യദിനാഘോഷത്തിലെ തൃഷയുടെ സാന്നിധ്യം ആയുധമാക്കി ഡി.എം.കെ മുഖപത്രം
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്