Tariff Concession: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുറച്ചോ? സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ്‌

Donald Trump Claims India is Ready to Reduce Tariff on American Products: വിഷയത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കന്‍ താത്പര്യത്തിന് വേണ്ടി നടത്തുന്ന വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് ഇക്കണോമിക് ടിങ്ക് ടാങ്ക് ആയ ഗ്ലോബല്‍ ട്രേഡ് ഇനിഷ്യേറ്റീവും (ജിടിആര്‍ഐ) അഭിപ്രായപ്പെട്ടു.

Tariff Concession: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുറച്ചോ? സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ്‌

നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌

Published: 

09 Mar 2025 07:01 AM

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. നാല് ദിവസത്തെ വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം വാണിജ്യമന്ത്രി പീയുഷ് ഗോയലും സംഘവും യുഎസില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.

ഇതോടെ മോദി ഭരണകൂടം ഏതെല്ലാം വിഷയങ്ങളിലാണ് ട്രംപിനോട് സമ്മതം മൂളിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കര്‍ഷകരുടെയും ഉത്പാദന രംഗത്തിന്റെയും താത്പര്യങ്ങളില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുകയാണോയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

എന്നാല്‍ വിഷയത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കന്‍ താത്പര്യത്തിന് വേണ്ടി നടത്തുന്ന വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് ഇക്കണോമിക് ടിങ്ക് ടാങ്ക് ആയ ഗ്ലോബല്‍ ട്രേഡ് ഇനിഷ്യേറ്റീവും (ജിടിആര്‍ഐ) അഭിപ്രായപ്പെട്ടു. യുഎസ് അമിത സമ്മര്‍ദം ചെലുത്തുന്നതിനായി ചൈനയും കാനഡയും തിരിച്ചടിക്കും പോലെ ഇന്ത്യയും പ്രതികരിക്കണമെന്നാണ് ജിടിആര്‍ഐ പറഞ്ഞത്.

താങ്ങാനാകുന്നതിലും വലിയ സംഖ്യയാണ് ഇന്ത്യ നമ്മളില്‍ നിന്ന് ഈടാക്കുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ യുഎസിന് ഒന്നും വില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ തീരുവയില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് ഇന്ത്യ സമ്മതിച്ചിരിക്കുകയാണെന്നാണ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Also Read: Reciprocal Tariff: ട്രംപ് പണി തുടങ്ങി; മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

അതേസമയം, യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്നത്. 37.66 ശതമാനമാണിത്. തീരുവ കുറയ്ക്കുന്നതില്‍ ഇന്ത്യ സമ്മതം മൂളുകയാണെങ്കില്‍ അത് കാര്‍ഷിക മേഖലയെ ബാധിക്കാന്‍ ഇടയുണ്ട്. യുഎസ് കാര്‍ഷികോത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് വലിയതോതില്‍ എത്തുന്നത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്