Jharkhand Coal mine collapse : ജാർഖണ്ഡിൽ കൽക്കരി ഖനി ഇടിഞ്ഞുതാണു: 4 മരണം, നിരവധി പേർ കുടുങ്ങിയതായി സംശയം

Jharkhand Coal Mine Collapse: അപകട സ്ഥലത്തു നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ പോലീസ് എത്തുന്നതിനു മുമ്പ് ഗ്രാമവാസികൾ മൂന്നു മൃതദേഹങ്ങൾ മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ രക്ഷാപ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്.

Jharkhand Coal mine collapse : ജാർഖണ്ഡിൽ കൽക്കരി ഖനി ഇടിഞ്ഞുതാണു: 4 മരണം, നിരവധി പേർ കുടുങ്ങിയതായി സംശയം

Jharkhand Mine Collapse

Published: 

05 Jul 2025 18:31 PM

റാഞ്ചി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയിൽ അനധികൃത ഖനനം നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീണ് നാലുപേർ മരിച്ചു. നിരവധി പേർ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. കുഞ്ചു ഔട്ട് പോസ്റ്റിൽ പുലർച്ചയോടെയാണ് അപകടം നടന്നത്.

അപകട സ്ഥലത്തു നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ പോലീസ് എത്തുന്നതിനു മുമ്പ് ഗ്രാമവാസികൾ മൂന്നു മൃതദേഹങ്ങൾ മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ രക്ഷാപ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. അപകടം നടന്നത് സെൻട്രൽ കോള്ഫീൽഡ് ലിമിറ്റഡിന്റെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ ആണെന്ന് എസ് പി അജയ്കുമാർ വ്യക്തമാക്കി.

ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കമ്പനിക്ക് സ്വന്തം സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് ഔട്ട് പോസ്റ്റ് ഇൻ ചാർജ് കുമാർ സിംഗ് അറിയിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് ജാർഖണ്ഡ് ബി ജെ പി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി ആവശ്യപ്പെട്ടു.

ഇതൊരു അപകടമല്ലെന്നും സർക്കാരിന്റെ അശ്രദ്ധ മൂലമുള്ള കൊലപാതകം ആണെന്നും അദ്ദേഹം ആരോപിച്ചു. അടച്ചിട്ട കനി കൽക്കരി മാഫിയ വീണ്ടും തുറക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്