AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jyoti Malhotra: ‘വീടുമായി വലിയ അടുപ്പമില്ല; ഡൽഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്’; ജ്യോതി മൽഹോത്രയുടെ പിതാവ്

Jyoti Malhotra's Father: കോവിഡിനു മുൻപ് ജ്യോതി ഡൽ​ഹിയിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഡൽഹിക്ക് പോകുന്നതിനെക്കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാറില്ലെന്നും പിതാവ് പറയുന്നു. വീടിനുള്ളില്‍ വച്ചും മകൾ വിഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്നു. അതിനാൽ സംശയമൊന്നും തോന്നിയിട്ടില്ലെന്നും വാർത്ത ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.

Jyoti Malhotra: ‘വീടുമായി വലിയ അടുപ്പമില്ല; ഡൽഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ്  വീടുവിട്ടിറങ്ങിയത്’; ജ്യോതി മൽഹോത്രയുടെ പിതാവ്
Jyoti Malhotra Espionage Case
sarika-kp
Sarika KP | Published: 20 May 2025 15:05 PM

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മൽഹോത്രയ്ക്ക് വീടുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്ന് പിതാവ് ഹരിഷ് മല്‍ഹോത്ര. മകൾ പാകിസ്ഥാനിലേക്ക് പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ച് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങളറിയില്ലെന്നും പിതാവ് പറഞ്ഞു. ഡൽഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മകൾ വീട് വിട്ടിറങ്ങിയതെന്നും മറ്റ് കാര്യങ്ങളൊന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

കോവിഡിനു മുൻപ് ജ്യോതി ഡൽ​ഹിയിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഡൽഹിക്ക് പോകുന്നതിനെക്കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാറില്ലെന്നും പിതാവ് പറയുന്നു. വീടിനുള്ളില്‍ വച്ചും മകൾ വിഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്നു. അതിനാൽ സംശയമൊന്നും തോന്നിയിട്ടില്ലെന്നും വാർത്ത ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.

Also Read:‘പഹൽ​ഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചു’; വരുമാനത്തിന്‍റെ ഉറവിടം അന്വേഷിക്കും

കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്രയെ പോലീസ് അറസ്റ്റിലായത്. പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ജ്യോതിയെ കൂടുതൽ തെളിവുകൾക്കായി അഞ്ച് ദിവസത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് പറഞ്ഞു. ജ്യോതി ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. യുവതിയുടെ വരുമാനത്തിന്‍റെ ഉറവിടം സംബന്ധിച്ചും വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹരിയാന പോലീസിനു പുറമെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.