Karnataka Assembly: നിയമസഭയിലേക്ക് വരാൻ ഇനി മടിക്കേണ്ട; മസാജ് ചെയറുകളും സ്മാർട്ട് ലോക്കുകളും, എംഎൽഎമാർക്ക് വൻ സൗകര്യങ്ങളുമായി കർണാടക

Massage Chairs And Smart Lock For MLAs: എംഎൽഎമാർക്ക് റിക്ലൈനർ കസേരകൾക്ക് പുറമെ മസാജ് ചെയറുകളും സ്മാർട്ട് ലോക്കുകളും നൽകാനൊരുങ്ങി കർണാടക നിയമസഭ. ഇതൊരു നിർദ്ദേശം മാത്രമാണെന്നും കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്പീക്കർ യു.ടി ഖാദർ പറഞ്ഞു.

Karnataka Assembly: നിയമസഭയിലേക്ക് വരാൻ ഇനി മടിക്കേണ്ട; മസാജ് ചെയറുകളും സ്മാർട്ട് ലോക്കുകളും, എംഎൽഎമാർക്ക് വൻ സൗകര്യങ്ങളുമായി കർണാടക

Karnataka Assembly

Edited By: 

Arun Nair | Updated On: 03 Mar 2025 | 09:41 PM

എംഎൽഎമാർക്ക് റിക്ലൈനർ കസേരകൾക്ക് പുറമെ മസാജ് ചെയറുകളും സ്മാർട്ട് ലോക്കുകളും നൽകാനൊരുങ്ങി കർണാടക നിയമസഭ. സുരക്ഷയും പ്രവേശന ക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാർക്ക് മസാജ് ചെയറുകളും സ്മാർട്ട് ലോക്ക് സൗകര്യങ്ങളും ഒരുക്കുമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ പറഞ്ഞു. ഇതൊരു നിർദ്ദേശം മാത്രമാണെന്നും ആവശ്യമായ സൗകര്യങ്ങളെ കുറിച്ച് നിയമസഭാംഗങ്ങളുമായി കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഖാദർ വ്യക്തമാക്കി. മൂന്ന് കോടി രൂപയാണ് ഇതിനായി ചെലവാക്കുക.

എംഎൽഎമാർ സഹിക്കുന്ന ദീർഘനേരത്തെ ജോലി സമയവും സമ്മർദ്ദവും കണക്കിലെടുക്കുമ്പോൾ ഈ നീക്കം ഒരു ആഡംബരമല്ല മറിച്ച് ആവശ്യകത ആണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങളിവ വാങ്ങുന്നില്ല, വാടകയ്ക്കാണ് എടുക്കുന്നത്. എംഎൽഎമാരെ ശത്രുക്കളെപ്പോലെയല്ല, സുഹൃത്തുക്കളെ പോലെയാണ് പരിഗണിക്കേണ്ടതെന്ന്’ സ്പീക്കർ പറഞ്ഞു. നിങ്ങളുടെ അച്ഛനോ സഹോദരനോ ആ പ്രായത്തിലുള്ള ഒരു എംഎൽഎ ആയിരുന്നെങ്കിൽ ഉച്ചകഴിഞ്ഞ് അവർക്ക് വിശ്രമിക്കാൻ സ്ഥലം ഉറപ്പാക്കുകയില്ലെയെന്നും അദ്ദേഹം ചോദിച്ചു. പുതിയ നിർദ്ദേശത്തിനെതിരെ ബിജെപി രം​ഗത്തെത്തിയ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം.

Read Also:വേഗം കുട്ടികളുണ്ടാവണം; കുടുംബാസൂത്രണം പെട്ടെന്നാക്കാം- എംകെ സ്റ്റാലിൻ

അതേസമയം ഗ്രാമ വികസന പഞ്ചായത്ത് മന്ത്രി പ്രിയങ്ക് ഖാർ​ഗെ സ്പീക്കറുടെ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തി. ‘എനിക്ക് റിക്ലൈനർ കസേരകളെ കുറിച്ചോ മസാജ് കസേരകളെ കുറിച്ചോ അറിയില്ല, എന്നാൽ എംഎൽഎമാർ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് ഉറപ്പാക്കുന്നതിനുവേണ്ടി സ്പീക്കർ നിരന്തരം പരിശ്രമിക്കാറുണ്ടെന്ന് ഖാർ​ഗെ പറഞ്ഞു. സ്പീക്കർ സമ്മേളനം പുലർച്ചെ ഒരു മണിവരെ നീട്ടിയതായും’ അദ്ദേഹം കൂട്ടിച്ചേർത്തു.

വനമന്ത്രി ഈശ്വർ ഖാൻന്ദ്രയും സംരംഭത്തെ പിന്തുണച്ചു. പല നിയമസഭാംഗങ്ങളും കടുത്ത സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന മുതിർന്ന പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് സ്പീക്കർ പറഞ്ഞാൽ അതിൽ എന്താണ് തെറ്റ് ? ബിജെപി എല്ലാം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read Also:‘സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുന്നത് പ്രായോഗികമല്ല’; നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

അതേസമയം സ്പീക്കർ അനാവശ്യ ചെലവുകൾ ഉണ്ടാക്കുകയാണെന്ന് ബിജെപി വിമർശിച്ചു. സ്പീക്ക‍ർ കൂടുതൽ ഗുരുതരമായ ഭരണപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്, സംസ്ഥാനത്ത് ഫണ്ടിന്റെ ക്ഷാമം ഉണ്ടെന്നും ബിജെപി എംഎൽഎ സി ടി രവി പറഞ്ഞു. ‘കരാറുകാർക്ക് പണം നൽകുന്നില്ല, ആദ്യം കരാറുകാർക്ക് പണം നൽകുക. തുടർന്ന് നിങ്ങളുടെ ഇഷ്ടത്തിന് കസേരകൾ വാങ്ങുക. ഞങ്ങൾക്ക് വികസനം വേണം, അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ട് വേണം’ എന്ന് രവി പറഞ്ഞു. ‘വേണമെങ്കിൽ മസാജ് കസേരകൾ സ്വന്തമായി സൂക്ഷിക്കാം, ഞങ്ങൾക്കൊന്നും വേണ്ടെന്ന് ബിജെപി എംഎൽഎ ഭരത് പറഞ്ഞു.

മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനെത്തുന്ന എംഎല്‍എമാര്‍ക്ക് വിശ്രമത്തിനായി റീക്ലൈനര്‍ കസേരകള്‍ ഒരുക്കുമെന്നായിരുന്നു യുടി ഖാദ‍ർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പ്രതിവര്‍ഷം 30 ദിവസം മാത്രമാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അതിനാല്‍ റീക്ലൈനര്‍ കസേരകള്‍ വാടകയ്ക്ക് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ നീക്കത്തെ എതിർത്ത് ബിജെപി രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്