Cough Cold Syrups: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി സിറപ്പുകൾ നൽകരുത്: ഉത്തരവുമായി കർണാടക സർക്കാരും

Cough Cold Syrup Ban In Karnataka: ആശുപത്രികൾക്ക് മാത്രമല്ല, മറിച്ച് ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഡോക്ടർമാർക്കും ഉത്തരവ് ബാധകമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പ് (ബാച്ച് നമ്പർ SR-13) കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ 14 കുട്ടികൾ മരിച്ചത്.

Cough Cold Syrups: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി സിറപ്പുകൾ നൽകരുത്: ഉത്തരവുമായി കർണാടക സർക്കാരും

പ്രതീകാത്മക ചിത്രം

Published: 

07 Oct 2025 06:15 AM

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കോ ജലദോഷത്തിനോ ഇനി മുതൽ സിറപ്പുകൾ നൽക്കരുതെന്ന് കർണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ചുമയുടെ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങൾ കണക്കിലെടുത്ത് വേറെയും സംസ്ഥാനങ്ങൾ മരുന്ന് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ആരോ​ഗ്യ വകുപ്പിൻ്റെയും തീരുമാനം.

ആശുപത്രികൾക്ക് മാത്രമല്ല, മറിച്ച് ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഡോക്ടർമാർക്കും ഉത്തരവ് ബാധകമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പ് (ബാച്ച് നമ്പർ SR-13) കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ 14 കുട്ടികൾ മരിച്ചത്. ഇതുകൂടാതെ ജയ്പൂരിലെ കെയ്‌സൺസ് ഫാർമ നിർമ്മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ഐപി കുടിച്ച് രാജസ്ഥാനിലും കുട്ടികൾ മരിച്ചിരുന്നു.

Also Read: കഫ് സിറപ്പ് മരണം; മരുന്ന് നിരോധിച്ച് സംസ്ഥാനങ്ങൾ

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സിറപ്പുകൾ നൽകുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറയുന്നത്. നിലവാരമില്ലാത്ത മരുന്ന് കർണാടകയിൽ വിതരണം ചെയ്തിട്ടില്ല. എന്നാൽ ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും കർണാടകയിൽ വിറ്റഴിക്കപ്പെട്ടോയെന്ന് അറിയാൻ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ബ്രാൻഡുകളുടെയും കഫ് സിറപ്പുകളുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

മരുന്ന് നിരോധിച്ച സംസ്ഥാനങ്ങൾ

മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും നിലവിൽ ചുമ മരുന്നുകൾ നിരോധിച്ചിട്ടുണ്ട്. നിരോധിച്ച മരുന്നുകൾ ഡോക്ടർമാർ കുറിച്ചു നൽകുകയോ ഫാർമസികൾ വിൽക്കുകയോ ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് ആരോഗ്യവകുപ്പുകൾ നൽക്കിയിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും