AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Kumbh Mela 2026: കേരള കുംഭമേള: തിരുമൂർത്തി മലയിൽ നിന്നുള്ള രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ

Kerala Kumbh Mela 2026 Tamilnadu government: തമിഴ്നാട്ടിലെ ഉദുമൽപേട്ടയ്ക്കടുത്തുള്ള തിരുമൂർത്തി മലയിൽ നിന്ന് തിങ്കളാഴ്ച രാവിലെ ആരംഭിക്കേണ്ടിയിരുന്ന രഥയാത്രയാണ് സർക്കാർ തടഞ്ഞത്....

Kerala Kumbh Mela 2026: കേരള കുംഭമേള: തിരുമൂർത്തി മലയിൽ നിന്നുള്ള രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
Kumbh Mela (4)
Ashli C
Ashli C | Updated On: 20 Jan 2026 | 07:53 AM

ചെന്നൈ: കേരള കുംഭമേളയുടെ ഭാഗമായുള്ള രഥയാത്രയ്ക്ക് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ഉദുമൽപേട്ടയ്ക്കടുത്തുള്ള തിരുമൂർത്തി മലയിൽ നിന്ന് തിങ്കളാഴ്ച രാവിലെ ആരംഭിക്കേണ്ടിയിരുന്ന രഥയാത്രയാണ് സർക്കാർ തടഞ്ഞത്. തിരുമൂർത്തി കുന്നുകളിലെ ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് നിന്നാണ് രഥയാത്ര ആരംഭിക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നത്.

എന്നാൽ ഘോഷയാത്ര ഉദുമൽപേട്ട പോലീസ് തടഞ്ഞതായാണ് സംഘാടകർ നൽകുന്ന വിവരം. ചെന്നൈയിൽ നിന്നുള്ള ഉന്നത സർക്കാർ അധികാരികൾ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച തുടർന്നാണ് ഉദുമൽപേട്ട പോലീസ് നടപടി എടുത്തത് എന്ന് സംഘാടകർ ആരോപിക്കുന്നു.

അതേസമയം സർക്കാർ അനുമതി നിഷേധിച്ചതോടെ രഥയാത്രയിലെ വിഗ്രഹം കാറിൽ കേരള അതിർത്തി വരെ എത്തിക്കുവാനും പാലക്കാട് വെച്ച് രഥയാത്ര പുനരാരംഭിക്കുന്ന മഴ സംഘാടക തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടക്കുന്ന മഹാമാഗ മഹോത്സവവുമായി ബന്ധപ്പെട്ടാണ് ഈ രഥ യാത്ര. കോഴിക്കോട് പ്രവർത്തിക്കുന്ന ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണ് രഥയാത്രയ്ക്ക് നേതൃത്വം വഹിച്ചിരുന്നത്.

അതേസമയം കേരള കുംഭമേളയ്ക്ക് കഴിഞ്ഞദിവസം ഔദ്യോഗികമായി തുടക്കം കുറിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. സനാതനധർമ്മം ലോകം മുഴുവൻ പകർന്നു നൽകണമെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ഭാരതത്തിലെ സമസ്ത പുണ്യനദികളുടെയും സാന്നിധ്യം നിളാനദിയിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന മാഘമാസത്തിൽ തിരുനാവായയിൽ മാഘ മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.