Nithyananda: നിത്യാനന്ദയും കൈലാസവും എവിടെ? ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

Nithyananda: സ്വാമി നിത്യാനന്ദ ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം (യുഎസ്‌കെ) എന്ന പ്രത്യേക രാജ്യത്തിലാണെന്ന് ഉള്ളതെന്ന് ശിഷ്യ അർച്ചന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

Nithyananda: നിത്യാനന്ദയും കൈലാസവും എവിടെ? ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

നിത്യാനന്ദ

Published: 

20 Jun 2025 | 02:02 PM

സ്വയപ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദ എവിടെയെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. മധുരയിലെ ഒരു മഠത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ നിത്യാനന്ദ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

കൈലാസ രാഷ്ട്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്, അവിടെ എങ്ങനെ യാത്ര ചെയ്യാം, വിസയോ പാസ്‌പോർട്ടോ ആവശ്യമുണ്ടോ, നിത്യാനന്ദ നിലവിൽ എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് വാദം കേൾക്കുന്നതിനിടെ കോടതി ഉന്നയിച്ചത്. കോടതിയുടെ ചോദ്യങ്ങൾക്ക് നിത്യാനന്ദയുടെ അഭിഭാഷകന് പകരമെത്തിയ ശിഷ്യ അർച്ചനയാണ് മറുപടി നൽകി. സ്വാമി നിത്യാനന്ദ ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം (യുഎസ്‌കെ) എന്ന പ്രത്യേക രാജ്യത്തിലാണെന്ന് ഉള്ളതെന്ന് അർച്ചന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

പിന്നാലെ അവിടെ എങ്ങനെയെത്തും? കൈലാസം സന്ദർശിക്കാൻ വിസയും പാസ്പോർട്ടും വേണോയെന്ന ചോദ്യങ്ങൾ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു. നിത്യാനന്ദയ്ക്ക് വേണ്ടി പുതിയ അഭിഭാഷകനെ നിയമിക്കാനുള്ള അനുമതിയും അർച്ചന തേടിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ച കോടതി വാദം കേൾക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി