Maharashtra Accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 37 പേർക്ക് പരിക്ക്, നാല് പേരുടെ നില ​ഗുരുതരം – വിഡിയോ

Maharashtra Accident: എംഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ലാത്തൂരിലെ വിലാസ്റാവു ദേശ്മുഖ് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും എത്തിച്ചു.

Maharashtra Accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 37 പേർക്ക് പരിക്ക്, നാല് പേരുടെ നില ​ഗുരുതരം - വിഡിയോ

accident

Published: 

04 Mar 2025 | 05:44 PM

മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് ലാത്തൂർ – നന്ദേദ് ഹൈവേയ്ക്ക് സമീപമാണ് സംഭവം. ബസിന് കുറുകേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 37 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്.

പരിക്കേറ്റവരെ ഉടൻ തന്നെ ലാത്തൂരിലെ വിലാസ്റാവു ദേശ്മുഖ് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.43ഓടെ ചാക്കൂരിലെ നന്ദ്​ഗാവ് പതിക്ക് സമീപമായിരുന്നു സംഭവം. അഹമ്മദ്പൂ‍ർ ഡിപ്പോയുടെ കീഴിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് കുറുകെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

വിഡിയോ:

Kochi POCSO Case: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയായ സഹോദരിയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. വിദ്യാർത്ഥി ലഹരിക്ക് അടിമയാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറഞ്ഞു.

2024 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്നാണ് കുട്ടി കൂട്ടുകാരിയോട് വിവരം പറയുന്നതും സംഭവം പുറത്തറിയുന്നതും. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതുകൊണ്ട് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) കൈമാറും.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ