Maharashtra-Jharkhand Election: അങ്കം കനക്കും; പ്രചാരണ ചൂടില്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും, ഭീഷണിയുമായി വിമതര്‍

Assembly Elections 2024: മഹാരാഷ്ട്രയില്‍ മഹായുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും മഹാരാഷ്ട്ര ഇന്‍ ചാര്‍ജ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു.

Maharashtra-Jharkhand Election: അങ്കം കനക്കും; പ്രചാരണ ചൂടില്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും, ഭീഷണിയുമായി വിമതര്‍

ശരദ് പവാര്‍, ഉദ്ധവ് താക്കറെ, നാനാ പടോലെ (Image Credits: PTI)

Published: 

03 Nov 2024 08:02 AM

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതം. മഹാരാഷ്ട്രയില്‍ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടികള്‍. ജാര്‍ഖണ്ഡില്‍ നവംബര്‍ 13നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്, അതിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ റാഞ്ചിയില്‍ വെച്ചാണ് പ്രകാശന ചടങ്ങ്. കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാര്‍ഖണ്ഡിലെത്തും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയാണ് സംസ്ഥാനത്ത് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആകെ 81 സീറ്റുകളിലേക്കാണ് മത്സരം. ഇതില്‍ 68 ഇടത്തും ബിജെപി മത്സരിക്കുന്നുണ്ട്.

Also Read:Assembly Elections 2024 : അടുത്തത് ‘മഹായുദ്ധം’; മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

അതേസമയം, കനത്ത പ്രചാരണ ചൂടിലാണ് മഹാരാഷ്ട്ര. എന്നാല്‍ പല സീറ്റുകളിലും വിമതരുടെ സാന്നിധ്യം മുന്നണികള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അതിന് മുമ്പായി വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടികള്‍.

മഹാരാഷ്ട്രയില്‍ മഹായുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും മഹാരാഷ്ട്ര ഇന്‍ ചാര്‍ജ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ടായി ഒരേ മനസോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറി. ഇന്ത്യാ സഖ്യവും മഹാവികാസ് അഘാഡി മുന്നണിയും പോരിന് ഒരുക്കമാണ്. ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. സഖ്യകക്ഷികളെ ചതിക്കുന്ന സമീപനമാണ് ബിജെപിയുടേത്. ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും അതൃപ്തിയിലാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read: Kerala By Election 2024: കേരളം ‘പോര്’ ഉടന്‍; മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

അതേസമയം, കോണ്‍ഗ്രസ് നേതാവായ രവി രാജ പാര്‍ട്ടി വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ രവി രാജയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി മുംബൈ ഘടകത്തിന്റെ നേതൃനിരയില്‍ നിയോഗിക്കുകയും ചെയ്തു. രവി രാജയുടെ രാജി കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെയാണ് പാര്‍ട്ടിയിലെ വിമതര്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസനേയും ഉദ്ധവ് താക്കറെയുടെ ശിവസേനയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുണ്ട്. 49 സീറ്റുകളിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 19 മണ്ഡലങ്ങള്‍ അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലായിരിക്കും.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം