Viral Video: തോൽക്കുമെന്ന് കരുതി; റിസൾട്ട് വന്നപ്പോൾ ജസ്റ്റ് പാസ്, പിന്നെ ഘോഷയാത്രയോടെ വൻ ആഘോഷം; വീഡിയോ വൈറൽ

Student Celebration After Passing 10th Exams: സിദ്ധേശ്വർ ബാലക് മന്ദിർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശിവം. കഴിഞ്ഞ ദിവസം സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ വിഷയങ്ങൾക്കും 35 ശതമാനം മാർക്ക് നേടിയാണ് ശിവം പത്താം ക്ലാസ് വിജയിച്ചത്.

Viral Video: തോൽക്കുമെന്ന് കരുതി; റിസൾട്ട് വന്നപ്പോൾ ജസ്റ്റ് പാസ്, പിന്നെ ഘോഷയാത്രയോടെ വൻ ആഘോഷം; വീഡിയോ വൈറൽ

വീഡിയോയിൽ നിന്നും

Updated On: 

15 May 2025 14:39 PM

പത്തിലെയും പ്ലസ് ടുവിലെയും ഉന്നത വിജയം ആഘോഷിക്കുന്നത് പതിവാണ്. പലരും ഇത്തരത്തിൽ വിജയം ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു വിദ്യാർത്ഥി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടി വിജയിച്ചതിന്റെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയയായ ശിവം വാഗ്മറെയാണ് വിജയാഘോഷത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

സിദ്ധേശ്വർ ബാലക് മന്ദിർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശിവം. കഴിഞ്ഞ ദിവസം സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ വിഷയങ്ങൾക്കും 35 ശതമാനം മാർക്ക് നേടിയാണ് ശിവം പത്താം ക്ലാസ് വിജയിച്ചത്. പാസാകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്കാണ് 35 ശതമാനം. ശിവയും കുടുംബവും ഈ ഫലത്തിൽ തൃപ്തരാണെന്ന് മാത്രമല്ല ഏറെ സന്തോഷത്തിലുമാണ്. നാട്ടുകാർ ഒരു ഘോഷയാത്രയോടെയാണ് ശിവത്തിന്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ ശിവത്തെ മാലയണിയിക്കുന്നതും മധുരം നൽകുന്നതും മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങുന്നതുമെല്ലാം കാണാം.

“എല്ലാ വിഷയങ്ങൾക്കും 35 ശതമാനം മാർക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് അതിശയമാണ് തോന്നിയത്. പക്ഷെ ഞാൻ ഒരുപാടു സന്തോഷവാനാണ്. അടുത്ത തവണ ഞാൻ ഇതിലും കൂടുതൽ കഠിനാധ്വാനം ചെയ്യും. എനിക്ക് ഐടിഐ പഠിക്കണം” എന്ന് ശിവം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങളുടെ മകൻ പരീക്ഷയിൽ തോൽക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അവൻ 35 മാർക്ക് നേടി പാസ്സായി. ഞങ്ങൾക്ക് ഇത് വലിയൊരു വിജയമാണ്, ഞങ്ങൾ ഒരുപാടു സന്തോഷത്തിലാണ്.” ശിവത്തിന്റെ അച്ഛൻ പറഞ്ഞു.

ALSO READ: രണ്ടാം ക്ലാസുകാൻ കൂട്ടിവെച്ച സമ്പാദ്യം, ഇന്ത്യൻ ആർമിക്ക്; വൈറൽ വീഡിയോ

ശിവം വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ:

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും