Shocking Video: മലയാളി യാത്രക്കാരൻ കാട്ടാനയുടെ കാലിനടിയിൽ , ഞെട്ടിക്കുന്ന വീഡിയോ
Wild Elephant Shocking Attack: റോഡിന് സമീപത്ത് നിൽക്കുന്നയാൾ ആനയെ പ്രകോപിപ്പിക്കുന്നതും ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ റോഡിൽ വീഴുന്ന ഇയാളെ

Shocking Video Elephant Attack
കർണ്ണാടക: ബന്ദിപ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികിൽ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്പിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാൽ ആനയുടെ ശ്രദ്ധ മാറി, ആന പിന്തിരിഞ്ഞ് പോയതിനാൽ നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. യാത്രക്കാരന് നിസാര പരിക്കുകളുണ്ടെന്നും വൺ ഇന്ത്യ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.
വനം വകുപ്പും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. വന്യജീവികൾക്ക് യാതൊരു തരത്തിലുമുള്ള പ്രകോപനമുണ്ടാക്കരുതെന്നും ഒരിക്കലും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും വനപാലകർ സന്ദർശകർക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും മൃഗങ്ങളെ കാണുമ്പോൾ പലപ്പോഴും ആളുകൾ പുറത്തിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ ബന്ദിപ്പൂർ മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്..
വീഡിയോ കാണാം
………………………………………….
Risking your life for a selfie isn’t worth it.
A Kerala tourist in Bandipur learned the hard way after stepping out of his vehicle for a photo, only to be charged and trampled by a wild elephant.
Lucky to survive. 🐘🚫📸 #WildlifeSafety #Bandipur pic.twitter.com/1LJ3gYtGgz
— Gautam (@gautyou) August 11, 2025
റോഡിന് സമീപത്ത് നിൽക്കുന്നയാൾ ആനയെ പ്രകോപിപ്പിക്കുന്നതും ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ റോഡിൽ വീഴുന്ന ഇയാളെ ആന ചവിട്ടുന്നുണ്ട്. ഭാഗ്യത്തിലാണ് ജീവൻ കിട്ടിയതെന്നാണ് വീഡിയോയിൽ ആളുകൾ പറയുന്ന കമൻ്റ്. കഴിഞ്ഞ കുറച്ച് നാളുകളായി ബന്ദിപ്പൂരിൽ ഇത്തരം സംഭവങ്ങൾ വർധിച്ച് വരുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യാത്രികരെ ആന ഓടിച്ച സംഭവവും 2023 ഡിസംബറിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവവും സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാവും.