Bengaluru Namma Metro: ബോധരഹിതരാകുന്ന യുവാക്കള്‍, ബെംഗളൂരു മെട്രോയിലെ ആ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്; ഇത് കൊച്ചിക്കും ഒരു ഓര്‍മപ്പെടുത്തല്‍

What lessons should Kochi Metro learn from Bengaluru Metro: ബെംഗളൂരു നമ്മ മെട്രോയിലെ നൂറിലേറെ യാത്രക്കാര്‍ക്കാണ് മൂന്ന് മാസത്തിനിടെ തളര്‍ച്ച അനുഭവപ്പെട്ടത്. കൊച്ചിയും ഈ അനുഭവം പാഠമാക്കണം

Bengaluru Namma Metro: ബോധരഹിതരാകുന്ന യുവാക്കള്‍, ബെംഗളൂരു മെട്രോയിലെ ആ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്; ഇത് കൊച്ചിക്കും ഒരു ഓര്‍മപ്പെടുത്തല്‍

Bengaluru Namma Metro

Published: 

28 Nov 2025 | 07:48 AM

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് മാസത്തിനിടെ യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടത് നൂറിലേറെ മെട്രോ യാത്രക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. തലകറക്കം അനുഭവപ്പെടുകയോ ബോധരഹിതരാവുകയോ ചെയ്ത 130-ഓളം നമ്മ മെട്രോ യാത്രക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഹായിക്കേണ്ടി വന്നത്. ഓഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ഇതില്‍ 60 ശതമാനം പേരും 30 വയസിന് താഴെയുള്ളവരായിരുന്നു. മിക്ക കേസുകളും പ്ലാറ്റ്‌ഫോമുകളിലാണ് സംഭവിക്കുന്നതെന്നും, ജീവനക്കാര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുന്നുണ്ടെന്നും മെട്രോ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയിലെത്തിക്കും. ഗതാഗതക്കുരുക്ക് മൂലം ആംബുലന്‍സുകള്‍ വൈകിയ സാഹചര്യങ്ങളില്‍ സ്വയം വാഹനങ്ങള്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും ജീവനക്കാര്‍ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു. രണ്ട് മാസത്തിനിടെ മുപ്പതോളം പേരെയാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ തലകറക്കം അനുവപ്പെടുകയോ കുഴഞ്ഞു വീഴുകയോ ചെയ്യുന്ന നിരവധി യുവാക്കളെ ആശുപത്രിയിലെത്തിക്കുന്നുണ്ടെന്ന് ബെംഗളൂരുവിലെ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കല്‍, ഉറക്കമില്ലായ്മ, തിരക്കേറിയ ട്രെയിനുകളില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന സ്‌ട്രെസ് എന്നീ സാഹചര്യങ്ങളാണ് ഇവിടെ വില്ലനാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രമരഹിതമായ ആഹാരശീലവും, രാത്രി വൈകി ഉറങ്ങുന്നതും പലരെയും കുഴപ്പത്തിലാക്കുന്നു.

Also Read: Namma Metro: നമ്മ മെട്രോയേക്കാള്‍ വേഗത? ബെംഗളൂരുവില്‍ സര്‍വീസിനൊരുങ്ങി എസി ബസുകള്‍

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌. ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തണം. യാത്രയ്ക്കിടെ വാഴപ്പഴമോ, നട്‌സോ, ബിസ്‌കറ്റോ പോലുള്ള ലഘുഭക്ഷണങ്ങള്‍ കരുതാം. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും, തലകറക്കം കുറയ്ക്കാനും ഇത് സഹായിക്കും. നിര്‍ജലീകരണവും ഒരു പ്രശ്‌നമാണ്. ഇത് ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. കയ്യില്‍ വെള്ളം കരുതുന്നതും നല്ലത്.

ഉറക്കം ശരിയാകാത്തവര്‍ ദീര്‍ഘനേരം നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. സാധ്യമാകുന്നിടത്തോളം ഇരിപ്പിടത്തിന് ശ്രമിക്കണം. ഡോറുകള്‍ക്ക് സമീപം ഒരു കാരണവശാലും യാത്ര ചെയ്യരുത്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ മടി കൂടാതെ അടുത്തുള്ളവരോട് പറയുക.

ബെംഗളൂരു മെട്രോയിലെ ഈ അനുഭവം കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണ്. കൊച്ചി മെട്രോയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ആഹാരം കഴിക്കാതെ, കൃത്യമായി ഉറങ്ങാതെ യാത്ര ചെയ്താല്‍ ഇതൊക്കെ ഏത് നിമിഷവും സംഭവിക്കുകയും ചെയ്യാം. മെട്രാ യാത്രക്കാര്‍ക്ക് മാത്രമല്ല, യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇത് ഒരു പാഠമാകണം.

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം