Maruti Suzuki E-Vitara: ഇന്ത്യൻ നിർമ്മിത മാരുതി ഇവിയ്ക്ക് പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ്; നൂറ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കും

Maruti Suzuki E Vitara: മാരുതി സുസുകിയുടെ ഇ വിതാര കാർ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ഇന്ത്യൻ നിർമ്മിതമായ ആദ്യത്തെ മാരുതി ഇവിയാണിത്.

Maruti Suzuki E-Vitara: ഇന്ത്യൻ നിർമ്മിത മാരുതി ഇവിയ്ക്ക് പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ്; നൂറ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കും

ഇ വിതാര

Updated On: 

26 Aug 2025 13:45 PM

ഇന്ത്യൻ നിർമ്മിത മാരുതി ഇവി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാരുതി സുസുകിയുടെ ഗുജറാത്ത് പ്ലാൻ്റിൽ നിർമ്മിച്ച മാരുതി സുസുകി ഇ- വിതാരയടക്കം രണ്ട് പ്രൊജക്ടുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇ വിതാരയോടൊപ്പം ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമ്മിക്കുന്ന ആദ്യ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ജപ്പാൻ അംബാസിഡൻ്റ് കീചി ഓനോയും ചടങ്ങിൽ സംബന്ധിച്ചു.

ഇ- വിതാര നൂറ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുമെന്നാണ് വിവരം. വാഹനത്തിൻ്റെ ആദ്യ യൂണിറ്റുകൾ ഇംഗ്ലണ്ടിലേക്കാവും അയക്കുക. കഴിഞ്ഞ വർഷം അവസാനമാണ് യൂറോപ്പിൽ ഇ- വിതാര അവതരിപ്പിച്ചത്. ഭാരത് മൊബിലിറ്റി ഷോയിൽ വച്ചായിരുന്നു അവതരണം. ഡെഡിക്കേറ്റഡായ ഇവി പ്ലാറ്റ്ഫോമിൽ ടൊയോട്ടയുമായി സഹകരിച്ചാണ് നിർമ്മാണം. അർബൻ ക്രൂയിസർ എന്ന പേരിൽ ഈ വാഹനത്തിൻ്റെ ടൊയോട്ട പതിപ്പും നിർമ്മിക്കുന്നുണ്ട്. 49 കിലോവാട്ടിൻ്റെയും 61 കിലോവാട്ടിൻ്റെയും രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഇ- വിതാരയ്ക്കുള്ളത്. മറ്റ് പ്രത്യേകതകളൊന്നും ഇപ്പോൾ ലഭ്യമല്ല.

വിഡിയോ

Also Read: Odisha Spiderman: പണി പാളി ​ഗുയ്സ്സ്… സ്പൈഡർമാൻ ​സ്റ്റൈലിൽ നടുറോഡിൽ അഭ്യാസം; 15,000 രൂപ പിഴയിട്ട് പോലീസ്

ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. മഹീന്ദ്ര ബിഇ6, ഹ്യുണ്ടയ് ക്രെറ്റ ഇലക്ട്രിക്, എംജി സെഡ്എസ് ഇവി തുടങ്ങിയ എസ്‌യുവികളായിരിക്കും ഇ- വിതാരയുടെ പ്രധാന എതിരാളികൾ.

ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമ്മിക്കുന്നത് കരുത്തുറ്റ ഹൈബ്രിഡ് വാഹനങ്ങളെ ലക്ഷ്യം വച്ചാണ്. തോഷിക, ഡെൻസോ, സുസുകി എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് ഈ പ്ലാൻ്റ്. ബാറ്ററി സെല്ലുകളും ഇലക്ട്രോഡുകളും ഇവിടെ നിർമ്മിക്കും.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ