May Day: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം; എന്തെല്ലാം പ്രവര്‍ത്തിക്കും?

May Day 2026 What Is Open and Closed Today Full List: മെയ് ഒന്നിന് തന്നെ എന്തുകൊണ്ട് തൊഴില്‍ ദിനം ആചരിക്കുന്നു എന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും. തൊഴിലാളികളുെ കഠിനാധ്വാനത്തെ ബഹുമാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും തെയ്യുന്ന ദിനമാണിന്ന്. 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തുടക്കം.

May Day: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം; എന്തെല്ലാം പ്രവര്‍ത്തിക്കും?

മെയ് 1 തൊഴിലാഴി ദിനം

Updated On: 

01 May 2026 | 07:49 AM

ന്യൂഡല്‍ഹി: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എട്ട് മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിന് ശേഷമാണ് മെയ് 1 എല്ലാവര്‍ഷവും തൊഴില്‍ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. ഇന്നേ ദിവസം ഇന്ത്യയ്ക്ക് പുറമെ എണ്‍പതോളം രാജ്യങ്ങള്‍ തൊഴില്‍ ദിനമായി ആചരിക്കും.

എന്തുകൊണ്ട് മെയ് ഒന്നിന് തൊഴില്‍ ദിനം?

മെയ് ഒന്നിന് തന്നെ എന്തുകൊണ്ട് തൊഴില്‍ ദിനം ആചരിക്കുന്നു എന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും. തൊഴിലാളികളുെ കഠിനാധ്വാനത്തെ ബഹുമാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും തെയ്യുന്ന ദിനമാണിന്ന്. 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തുടക്കം.

എന്നാല്‍ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളില്‍ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു തൊഴിലാളി ദിനം ആചരിച്ചിരുന്നത്. തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് 1889ല്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും സംഘം മെയ് 1ന് തൊഴിലാഴി ദിനം നിശ്ചയിക്കുകയായിരുന്നു.

1886ല്‍ ചിക്കാഗോയില്‍ വെച്ച് നടന്ന ഹെയ്മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുക എന്ന ആശയം സംഘം മുന്നോട്ടുവെച്ചത്. തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെ അന്ന് ബോംബേറ് നടക്കുകയും, സംഘര്‍ഷമുണ്ടാകുകയും ആയിരുന്നു. പോലീസും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നിട്ട് പോലും എട്ടുപേരെ ശിക്ഷിക്കുകയും ചെയ്തു.

ഇതിന് പുറമെ യൂറോപ്പില്‍ മെയ് ഗ്രാമീണ കര്‍ഷകരുടെ ദിനമായും അന്ന് അറിയപ്പെട്ടിരുന്നു. അക്കാലത്ത് മെയ് 1 ഈ രീതിയില്‍ ആചരിച്ചിരുന്നു എങ്കിലും പിന്നീട് ആധുനിക കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുമായി കൂടിച്ചേര്‍ന്ന് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങി.

മെയ് ഒന്നിന് എന്തെല്ലാം അടഞ്ഞുകിടക്കും?

ചരിത്രപരമായും സാമൂഹികപരമായും ഏറെ പ്രാധാന്യമുള്ള ഈ ദിനത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും അവധിയാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനപ്രകാരമാണ് ഇന്നേദിവസം അവധി നല്‍കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സാധാരണയായി ഇന്നേ ദിവസം അവധിയാണ്.

Also Read: ‘സർവരാജ്യ തൊഴിലാളികളെ, സംഘടിക്കുവിൻ’… മെയ് 1 തൊഴിലാളി ദിനമായ കഥ

ഈ സംസ്ഥാനങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇവയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ അവധി ബാധകമായിരിക്കില്ല. കോളേജുകള്‍, ബാങ്കുകള്‍ എന്നിവയിലേക്ക് ഇന്നേദിവസം പോകേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണയായി വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. റിസര്‍വ് ബാങ്കിന്റെ പ്രാദേശിക അവധി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ള ബാങ്കുകള്‍ക്കും അവധിയുണ്ട്.

ബാങ്കുകളിലേക്ക് പോകേണ്ടവര്‍ ഇന്നേദിവസം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുക. ചെക്ക് ക്ലിയറന്‍സ് മറ്റ് പണമിടപാടുകള്‍ എന്നിവ നടത്താനാകില്ല. ബില്‍ അടയ്ക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയവ എല്ലാം ഓണ്‍ലൈനായി നടത്താവുന്നതാണ്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല, അവ സാധാരണ ഉണ്ടാകുന്നത് പോലെ പ്രവര്‍ത്തിക്കുന്നതാണ്.

English Summary

May Day 2026, observed on May 1, marks International Workers’ Day. Many services such as government offices, banks, and some businesses remain closed, while essential services and select shops continue to operate. It is important to check what is open and closed in your area.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്