Viral News: മരിച്ചിട്ട് 57 വര്‍ഷങ്ങള്‍, ഇപ്പോഴും രാജ്യസേവനം തുടരുന്നു; ശത്രുക്കള്‍ പോലും ഭയക്കുന്ന ആ സൈനികനാര്?
Who is Baba Harbhajan Singh: അദ്ദേഹത്തിനായി സിക്കിം അതിര്‍ത്തിയില്‍ ഒരു ക്ഷേത്രം പോലും നിര്‍മിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുള്ള ക്ഷേത്രത്തെ പുണ്യസ്ഥലമായാണ് സൈനികര്‍ കണക്കാക്കുന്നത്. ക്ഷേത്രത്തിലേക്ക് നിരവധി സൈനികരാണ് ദിവസവുമെത്തുന്നത്.
ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്തെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ അതിര്‍ത്തിയില്‍ എപ്പോഴും സൈനികര്‍ കാവലുണ്ട്. എന്നാല്‍ മരിച്ച് 57 വര്‍ഷങ്ങളില്‍ക്കിപ്പുറും രാജ്യസേവനം തുടരുന്ന ധീരനായ സൈനികനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സിക്കിം അതിര്‍ത്തിയില്‍ ഇപ്പോഴും ഡ്യൂട്ടി ചെയ്യുന്ന ഹര്‍ഭന്‍ സിങ്ങിന്റെ കഥയാണിത്. ബാബ ഹര്‍ഭജന്‍ എന്നാണ് അദ്ദേഹത്തെ സൈനികര്‍ വിളിക്കുന്നത്. അദ്ദേഹത്തിനായി സിക്കിം അതിര്‍ത്തിയില്‍ ഒരു ക്ഷേത്രം പോലും നിര്‍മിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുള്ള ക്ഷേത്രത്തെ പുണ്യസ്ഥലമായാണ് സൈനികര്‍ കണക്കാക്കുന്നത്. ക്ഷേത്രത്തിലേക്ക് നിരവധി സൈനികരാണ് ദിവസവുമെത്തുന്നത്.
ആരാണ് ഹര്‍ഭജന്‍ സിങ്?
1946 ഓഗസ്റ്റ് 30 ന് ഗുജ്രന്‍വാലയിലാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ജനനം. രണ്ട് വര്‍ഷം മാത്രമേ അദ്ദേഹത്തിന് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ സാധിച്ചുള്ളൂ. കഴുതപ്പുറത്ത് നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടാണ് അദ്ദേഹത്തിന്റെ അന്ത്യം. രണ്ട് ദിവസത്തോളം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം പോലും കണ്ടെത്താനായില്ല.
പിന്നീട് ഒരു സഹസൈനികന്റെ സ്വപ്‌നത്തില്‍ ഹര്‍ഭജന്‍ പ്രത്യക്ഷപ്പെടുകയും മൃതദേഹം എവിടെയാണെന്ന് പറയുകയുമായിരുന്നു എന്നാണ് വിവരം. അവിടെ തിരച്ചില്‍ നടത്തിയപ്പോള്‍ മൃതദേഹം ലഭിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മൃതദേഹം ലഭിച്ച സ്ഥലത്ത് ക്ഷേത്രം പണിതത്.




അതിര്‍ത്തിയില്‍ ഇപ്പോഴും ഹര്‍ഭജന്‍ നിരീക്ഷണം നടത്തുകയാണെന്നും ചൈനയുടെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നുമാണ് പൊതുവേയുള്ള വിശ്വാസം. കൂടാതെ, ചൈനീസ് സൈനികര്‍ക്ക് ഇപ്പോഴും ബാബ ഹര്‍ഭജന്റെ ആത്മാവിനെ ഭയമാണ് പോലും. അവരെ ഭയപ്പെടുത്താനായി അദ്ദേഹം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ കൂടിക്കാഴ്ച നടക്കുമ്പോഴെല്ലാം ബാബ ഹര്‍ഭജന് വേണ്ടി ഇപ്പോഴും ഒരു കസേര ഒഴിച്ചിടാറുണ്ടെന്നും അദ്ദേഹത്തെ ഇപ്പോഴുമൊരു സൈനികനായാണ് കരുതെന്നുമാണ് വിവരം.
കുറച്ചുകാലം മുമ്പ് വരെ അദ്ദേഹത്തെ എല്ലാ വര്‍ഷവും പഞ്ചാബിലെ ഗ്രാമത്തിലേക്ക് അവധിയ്ക്ക് അയക്കുന്ന പതിവും ഉണ്ടായിരുന്നു. അതിനായി അദ്ദേഹത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുകയും ലഗേജ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ അത് നിര്‍ത്തലാക്കി.
Also Read: BLO death: എന്നോട് ക്ഷമിക്കൂ അമ്മേ… മക്കളെ നോക്കണം, 20 ദിവസമായി ഉറങ്ങിയിട്ട്! BLO ജീവനൊടുക്കി
ബാബ ഹര്‍ഭജന് വേണ്ടി ആ ക്ഷേത്രത്തില്‍ ഒരു മുറിയുണ്ട്. അത് ദിവസവും വൃത്തിയാക്കുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ ഷൂസും യൂണിഫോമുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ദിവസവും വൃത്തിയാക്കുന്ന മുറിയിലെ കിടക്ക വിരികള്‍ ചുളിയാറുണ്ടെന്നും ഷൂസിയില്‍ ചെളിയാകാറുണ്ടെന്നും സൈനികര്‍ പറയുന്നു. എല്ലാ ദിവസവും അവിടെ ഹര്‍ഭജന്‍ എത്തുന്നതിന്റെ തെളിവുകളായാണ് അവര്‍ അതിനെ വിലയിരുത്തുന്നത്.