Meghalaya Honeymoon Murder: രാജാ രഘുവംശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ സോനം പറഞ്ഞത് ഇക്കാര്യം;​ മലമുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമം

Sonam Raghuvanshi Accused of Murdering Husband Raja Raghuvanshi: ജീവിതത്തില്‍ ഐശ്വര്യമുണ്ടാകാന്‍ ക്ഷേത്രദര്‍ശനം സഹായിക്കുമെന്നും അതിനാല്‍ ഈ സമയത്ത് ശാരീരികമായ അടുപ്പം പാടില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വിവാ​ഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സോനം യുവാവിന് നിർബന്ധിച്ചുവെന്നും പോലീസ് പറയുന്നു.

Meghalaya Honeymoon Murder: രാജാ രഘുവംശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ സോനം പറഞ്ഞത് ഇക്കാര്യം;​ മലമുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമം

Meghalaya Honeymoon Murder

Updated On: 

12 Jun 2025 07:31 AM

മധുവിധു ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഭർത്താവ് രാജാ രഘുവംശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ സോനം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനായി വിവാ​ഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സോനം യുവാവിന് നിർബന്ധിച്ചു. ജീവിതത്തില്‍ ഐശ്വര്യമുണ്ടാകാന്‍ ക്ഷേത്രദര്‍ശനം സഹായിക്കുമെന്നും അതിനാല്‍ ഈ സമയത്ത് ശാരീരികമായ അടുപ്പം പാടില്ലെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഭർത്താവിനെ കൊലപ്പെടുത്തുന്നതിൽ ക്വട്ടേഷന്‍സംഘത്തിന് പാളിച്ചപറ്റിയാല്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി മറ്റൊരു പ്ലാൻ യുവതി തയ്യാറാക്കിയിരുന്നു. ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി.

Also Read:മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവം: അരുംകൊലയുടെ ചുരുളഴിക്കാൻ പോലീസ്

എന്നാല്‍, മുന്‍കൂട്ടി ആസൂത്രണംചെയ്തതുപോലെ വാടകകൊലയാളികള്‍ തന്നെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. സോനവും ആൺ സുഹൃത്തും ചേർന്നാണ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള ആസൂത്രണങ്ങള്‍ നടത്തിയത്. പിന്നാലെയാണ് ഇരുവരും മധുവിധു ആഘോഷിക്കാനായി വീട്ടിൽ നിന്ന് തിരിച്ചത്. സോനം തന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം വീട്ടിൽ നിന്ന് യാത്ര തിരിച്ച ഇവരെ മേയ് 23 മുതല്‍ കാണാതാവുകയായിരുന്നു. സംഭവത്തില്‍ തിരിച്ചിൽ‌ നടത്തുന്നതിനിടെയിൽ രാജയുടെ മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു. രാജിന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടരുന്നു. പിന്നാലെ യുവതിയെയും പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് മനസിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും