ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍ കണ്ടെത്തി. നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരമായിരുന്നു സംഭവം

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം

Drone

Updated On: 

11 Jan 2026 | 10:40 PM

മ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആദ്യം സൈന്യം ഒരു ഡ്രോണിന് നേരെ വെടിവച്ചു. പിന്നാലെ നിരവധി ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണുകളാണെന്ന് സംശയിക്കുന്നു.

സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖകളിലും സംശയാസ്പദമായ സാഹചര്യത്തില്‍ ഞായറാഴ്ച വൈകുന്നേരം ഡ്രോണുകള്‍ കണ്ടെത്തിയെന്നാണ് വിവരം. പാകിസ്ഥാന്‍ ഭാഗത്തുനിന്നെത്തിയ ചില ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തിന് മുകളില്‍ പറന്ന ശേഷം തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

നൗഷേര സെക്ടറിൽ, വൈകുന്നേരം 6.35 ഓടെ ഗനിയ-കൽസിയൻ ഗ്രാമത്തിന് മുകളിലാണ് ആദ്യം ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടത്. രജൗരി ജില്ലയിലെ തെര്യത്ത് പ്രദേശത്തെ ഖബ്ബാർ ഗ്രാമത്തിന് മുകളിലൂടെ ഏകദേശം അതേ സമയത്ത് മറ്റൊരു ഡ്രോൺ കണ്ടെത്തി.

Also Read: Republic Day 2026: പരുന്തുകളെ ഓടിക്കാൻ 1275 കിലോ ബോൺലസ് ചിക്കൻ; റിപ്പബ്ലിക് ദിന വ്യോമാഭ്യാസങ്ങൾക്കായി വ്യത്യസ്ത തയ്യാറെടുപ്പ്

ഡ്രോണ്‍ വഴി തോക്കുകളോ, മയക്കുമരുന്നുകളോ എത്തിച്ചിട്ടുണ്ടോയെന്നറിയാന്‍ സൈന്യം പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീര്‍ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോണ്‍ സാംബ സെക്ടറില്‍ ആയുധങ്ങള്‍ വര്‍ഷിച്ചിരുന്നു. ഇത്തരത്തില്‍ ആയുധങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് സൈന്യത്തിന്റെ ശ്രമം.

മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകളെ നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് പാക് ഡ്രോണുകളെങ്കിലും ഇന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം കശ്മീരില്‍ കുറച്ച് ഡ്രോണുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്.

ഇന്ത്യൻ മണ്ണില്‍ ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിക്കുന്നതിനും ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പാകിസ്ഥാന്റെ പതിവാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ