AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSLV-C62 Eos Anvesha Launch: 2026ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എൽവി സി 62 ദൗത്യം ഇന്ന്

ISRO PSLV-C62 Eos Anvesha Launch: വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിൻ്റെ (എൻഎസ്ഐഎൽ) നേതൃത്വത്തിലാണ് ദൗത്യം നടക്കുക. യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ ഉൾപ്പെടുന്നു.

PSLV-C62 Eos Anvesha Launch: 2026ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എൽവി സി 62 ദൗത്യം ഇന്ന്
Pslv C62 Eos Anvesha LaunchImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Jan 2026 | 06:41 AM

ഐഎസ്ആർഒയുടെ 2026ലെ ആദ്യ വിക്ഷേപണം ഇന്ന്. പിഎസ്എൽവി സി 62 അന്വേഷ വിക്ഷേപണം (ISRO PSLV-C62 Eos Anvesha Launch) ഇന്ന് രാവിലെ രാവിലെ 10.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ വർഷത്തെ ആദ്യ ദൗത്യത്തിൽ വിക്ഷേപിക്കുന്നത്.

ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിൻ്റെ (എൻഎസ്ഐഎൽ) നേതൃത്വത്തിലാണ് ദൗത്യം നടക്കുക. യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ ഉൾപ്പെടുന്നു.

ALSO READ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം

സുരക്ഷാ-പ്രതിരോധ മേഖലകളിൽ ഏറെ നിർണ്ണായകമെന്ന് വിശ്വസിക്കുന്ന ഇഒഎസ്-എൻ1 ആണ് വിക്ഷേപണത്തിലെ ശ്രദ്ധേയമായ ഘടകം. ഇതിനുപുറമെ, സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ എന്ന പ്രത്യേക ഉപഗ്രഹവും ദൗത്യത്തിൻ്റെ ഭാ​ഗമാണ്. ഇവ ദക്ഷിണ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ളതാണ്.

ജലക്ഷാമം നേരിടുന്ന കൃഷിയിടങ്ങൾ, വരൾച്ച ഭീഷണിയുള്ള സ്ഥലങ്ങൾ എന്നിവയെ പറ്റിയൊക്കെ അന്വേഷ ഉപഗ്രഹത്തിന് തിരിച്ചറിയാനാകും. കൂടാതെ ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനാൽ ദുരന്തത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ നടത്താനും സാധിക്കുന്നതാണ്.