വീണ്ടും ജമ്മു കശ്മീരിന് മുകളില്‍ ഡ്രോണുകള്‍, ജാഗ്രതയോടെ സൈന്യം
ജമ്മു കശ്മീരിലെ കേരി സെക്ടറിൽ നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൈന്യം ജാഗ്രതയിലാണ്

Drone File Pic-Image used for representation purpose only
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കേരി സെക്ടറിൽ നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കെറി സെക്ടറിലെ ഡൂംഗ ഗാലി പ്രദേശത്തെ നിയന്ത്രണരേഖയിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ വെടിവച്ചിടാന്‍ സൈന്യം ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ വഴി പ്രദേശത്ത് എന്തെങ്കിലും വസ്തു ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്. സൈന്യം ജാഗ്രതയിലാണ്. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്.
നിയന്ത്രണ രേഖയിലും, മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും സൈന്യം ജാഗ്രത വര്‍ധിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നൗഷേര സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഡ്രോണ്‍ കണ്ടെത്തിയിരുന്നു. പാക് പ്രദേശത്തുനിന്നാണ് ഡ്രോണ്‍ എത്തിയത്. സാംബ, പൂഞ്ച്, രജൗരി ജില്ലകളിലും ഡ്രോണുകള്‍ കണ്ടെത്തി.
Also Read: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം
നൗഷേര സെക്ടറിലെ ഗനിയ-കൽസിയൻ ഗ്രാമത്തിന് മുകളിലും, ജൗരി ജില്ലയിലെ തെര്യത്ത് പ്രദേശത്തെ ഖബ്ബാർ ഗ്രാമത്തിന് മുകളിലും ഞായറാഴ്ച ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ഡ്രോണ്‍ വഴി തോക്ക്, മറ്റ് ആയുധങ്ങള്‍, മയക്കമരുന്ന് തുടങ്ങിയ ഉപേക്ഷിച്ചിട്ടുണ്ടോയെന്നറിയാന്‍ അന്നും പരിശോധന നടത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് സാംബ സെക്ടറില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.