Mumbai Chemical Leak: മുംബൈയിൽ രാസവസ്തു ചോർച്ച: വിഷവാതകം ശ്വസിച്ച് 20 വയസ്സുകാരന് ദാരുണാന്ത്യം

Mumbai Chemical Leak Incident: ചോർച്ചയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്. മുൻകരുതൽ നടപടിയെന്നോണം പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Mumbai Chemical Leak: മുംബൈയിൽ രാസവസ്തു ചോർച്ച: വിഷവാതകം ശ്വസിച്ച് 20 വയസ്സുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

22 Nov 2025 22:03 PM

മുംബൈ: മുംബൈയിലെ അന്ധേരിയിൽ വ്യവസായ യൂണിറ്റിനുള്ളിലുണ്ടായ രാസവസ്തു ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് 20 വയസുകാരന് ദാരുണാന്ത്യം. അബോധാവസ്ഥയിലായ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഐഡിസി) പ്രദേശത്തുള്ള ഭംഗർവാഡിയിലെ ഇരുനില കെട്ടിടത്തിനുള്ളിലാണ് രാസവസ്തു ചോർച്ചയുണ്ടായിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 4.55 ഓടെയാണ് സംഭവം. വിവരമറിഞ്ഞയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റ മൂന്ന് തൊഴിലാളികളെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അഹമ്മദ് ഹുസൈൻ (20) മരിച്ചിരുന്നു. നൗഷാദ് അൻസാരി (28), സാബ ഷെയ്ഖ് (17) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ALSO READ: സഹോദരനെ കൊലപ്പെടുത്തി തടാകത്തില്‍ തള്ളി; യുവാവും സുഹൃത്തുക്കളും പിടിയില്‍

ചോർച്ചയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്. മുൻകരുതൽ നടപടിയെന്നോണം പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ഉത്തർപ്രദേശിലെ ഹാർഡോയ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് 16 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിടുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും