Viral News: 47 അണലികൾ ബാഗിൽ; തായ്ലൻ്റിൽ നിന്നെത്തിയ ഇന്ത്യക്കാരൻ്റെ ബാഗ് തുറന്നവർ ഞെട്ടി

അതീവ വിഷമുള്ള പാമ്പുകളായിരുന്നു ബാഗ് നിറയെ. ഏകേദേശം 47 അണലികൾ. എന്നാൽ സംഭവം അവിടെയും തീർന്നില്ല അഞ്ച് ഏഷ്യൻ ആമകളും ഇയാളുടെ ബാഗിലുണ്ടായിരുന്നു.

Viral News: 47 അണലികൾ ബാഗിൽ; തായ്ലൻ്റിൽ നിന്നെത്തിയ ഇന്ത്യക്കാരൻ്റെ ബാഗ് തുറന്നവർ ഞെട്ടി

Viral News Venomous Snakes Mumbai

Published: 

02 Jun 2025 | 03:03 PM

തായ്ലൻ്റിൽ നിന്നും ഇന്ത്യയിലെത്തിയ യാത്രക്കാരൻ്റെ ബാഗ് പരിശോധിക്കവെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നിയത്. ഒട്ടും മടിച്ചില്ല രണ്ടാമതൊരുവട്ടം കൂടി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി അതീവ വിഷമുള്ള പാമ്പുകളായിരുന്നു ബാഗ് നിറയെ. ഏകേദേശം 47 അണലികൾ. എന്നാൽ സംഭവം അവിടെയും തീർന്നില്ല അഞ്ച് ഏഷ്യൻ ആമകളും ഇയാളുടെ ബാഗിലുണ്ടായിരുന്നു. യാത്രക്കാരനെതിരെ വന്യജീവി സംരംക്ഷണ പ്രകാരം കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തേക്ക് മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമല്ലെങ്കിലും, വംശനാശഭീഷണി നേരിടുന്നവയോ സർക്കാർ സംരക്ഷിക്കുന്നവയോ ആയ ജീവജാലങ്ങളുടെ ഇറക്കുമതി ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം നിരോധിച്ചിട്ടുണ്ട്. ഒപ്പം ഏതെങ്കിലും വന്യജീവികളെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുൻപ് യാത്രക്കാരൻ ആവശ്യമായ പെർമിറ്റുകളും ലൈസൻസുകളും ഹാജരാക്കണം. ഇതാദ്യമായല്ല വന്യജീവികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുന്നതായുള്ള റിപ്പോർട്ടുകൾ


ജനുവരിയിൽ, ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഒരു കനേഡിയൻ പൗരൻ്റെ ലഗേജിൽ നിന്നും മുതലയുടെ തലയോട്ടി അധികൃതർ പിടിച്ചെടുത്തിരുന്നു. നവംബറിൽ, ബാങ്കോക്കിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരെ 12 വിദേശ ആമകളുമായി കൊണ്ടുവന്നതിനും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു . 2019-ൽ, ചെന്നൈ വിമാനത്താവളത്തിൽ തായ്‌ലൻഡിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഇഗ്വാനകൾ, പച്ച ത്തവളകൾ, ഈജിപ്ഷ്യൻ ആമകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്