Mumbai Police Bomb Threat: 14 ഭീകരർ രാജ്യത്തേക്ക് കടന്നു, ചാവേറാക്രമണത്തിന് സാധ്യത; മുംബൈ പോലീസിന് ഭീഷണി സന്ദേശം

Mumbai Police Bomb Threat Message: ഭീഷണി സന്ദേശത്തെ തുടർന്ന് ന​ഗരത്തിലുടനീളം ജാ​​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

Mumbai Police Bomb Threat: 14 ഭീകരർ രാജ്യത്തേക്ക് കടന്നു, ചാവേറാക്രമണത്തിന് സാധ്യത; മുംബൈ പോലീസിന് ഭീഷണി സന്ദേശം

പ്രതീകാത്മക ചിത്രം

Updated On: 

05 Sep 2025 13:21 PM

ന്യൂഡൽഹി: മുംബൈ ട്രാഫിക് പോലീസിന് ബോംബ് ഭീഷണി. ട്രാഫിക് പോലീസിൻ്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളിൽ മനുഷ്യ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശം. മുംബൈ ന​ഗരത്തെ നടുക്കുന്ന ഭീഷണി സന്ദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടാതെ ‘ലഷ്കർ-ഇ-ജിഹാദി’ എന്ന ഭീകര സംഘടനയിൽ ഉൾപ്പെട്ട 14 പാകിസ്ഥാൻ ഭീകർ ഇന്ത്യയിലേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നുണ്ട്.

ഭീഷണി സന്ദേശത്തെ തുടർന്ന് ന​ഗരത്തിലുടനീളം ജാ​​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

താനെ ജില്ലയിലെ കല്‍വ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്തുമെന്ന് വ്യാജ ഭീഷണി മുഴക്കിയ ഒരാളെ അറസ്റ്റ് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ പുതിയ ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഇയാള്‍ നേരിട്ട് ഫോണ്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. രൂപേഷ് മധുകർ റാൻപിസെ എന്ന 43കാരനെ മദ്യപിച്ച നിലയിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലും മുംബൈ പോലീസിന് സമാനമായ രീതിയിൽ ഭീകരാക്രമണ ഭീഷണി ലഭിച്ചിരുന്നു. ഇതേതുടർന്ന് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജാഗ്രത പുറപ്പെടുവിക്കുകയും, സംശയാസ്പദമായ തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിരുന്നു.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന