AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor Delegation: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു; ഒപി സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ ലാന്‍ഡിങ് വൈകി

Drone Attack In Russia: യുക്രെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഡൊമോഡെസോവോ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. ഇതോടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. അതിനാല്‍ സംഘം സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Operation Sindoor Delegation: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു; ഒപി സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ ലാന്‍ഡിങ് വൈകി
കനിമൊഴി Image Credit source: X
Shiji M K
Shiji M K | Published: 23 May 2025 | 07:17 PM

മോസ്‌കോ: ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മോസ്‌കോ വിമാനത്താവളം അടച്ചതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘം യാത്ര ചെയ്ത വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോസ്‌കോയിലേക്ക് യാത്രം പുറപ്പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം തങ്ങള്‍ സുരക്ഷിതരായി ലാന്‍ഡ് ചെയ്തുവെന്ന് കനിമൊഴി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഡൊമോഡെസോവോ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. ഇതോടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. അതിനാല്‍ സംഘം സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ തങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എംപിമാരുടെ പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ വെച്ച് സ്വീകരിച്ചു. ശേഷം ഹോട്ടലിലേക്ക് കൊണ്ടുപോയി എന്ന് എംപി അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനായാണ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം മോസ്‌കോയിലെത്തിയത്. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ വ്യക്തമാക്കുക, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നിലുള്ളത്.

Also Read: Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂർ ഉചിതമായ പ്രതികരണം’; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചും സംഘം റഷ്യന്‍ സര്‍ക്കാരിന് വിശദീകരിച്ച് നല്‍കും. റഷ്യന്‍ പാര്‍ലമെന്റായ ഫെഡറല്‍ അസംബ്ലിയിലെ പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ചയും നടത്തുന്നതാണ്.