PM Narendra Modi: കൂടുതൽ കാലം അധികാരത്തിൽ; ഇന്ദിരാഗാന്ധിയെ മറികടന്ന് മോദി

Narendra Modi surpasses Indira Gandhi: ഒരു കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച വ്യക്തി കൂടിയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവായ നരേന്ദ്രമോദി.

PM Narendra Modi: കൂടുതൽ കാലം അധികാരത്തിൽ; ഇന്ദിരാഗാന്ധിയെ മറികടന്ന് മോദി

Narendra Modi

Published: 

25 Jul 2025 07:45 AM

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. വെള്ളിയാഴ്ച നരേന്ദ്രമോദി പ്രധാനമന്ത്രി പദവിയിലെത്തിയിട്ട് 4,078 ദിവസങ്ങൾ പൂർത്തിയാകും. ഇതോടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ റെക്കോർഡ് മോദി മറികടക്കും.

1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 ന് കൊല്ലപ്പെടുന്നതുവരെ 4077 ദിവസമാണ് ഇന്ദിരാ​ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിൽ ഇരുന്നത്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഒന്നാം സ്ഥാനത്ത്, 6130 ദിവസം. മൻമോഹൻസിങ്ങാണ് നാലാമത്, 3655 ദിവസം.

2014 മെയ് 26 നാണ് മോദി പ്രധാനമന്ത്രി പദവിയിൽ ആദ്യമായി എത്തുന്നത്. തുട‍ർന്ന് 2019, 2024 വർഷങ്ങളിലും അധികാരത്തിലെത്തി. ഒരു കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച വ്യക്തി കൂടിയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവായ നരേന്ദ്രമോദി. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, 2001 മുതൽ 2014 വരെ അധികാരത്തിലിരുന്ന മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു.

2014-ൽ, 272 സീറ്റുകളുടെ ഭീമമായ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും മോദി പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുകയും ചെയ്തു. അഞ്ച് വർഷത്തിന് ശേഷം, 543 ലോക്‌സഭാ സീറ്റുകളിൽ 303 എണ്ണം നേടി പാർട്ടി തങ്ങളുടെ നില മെച്ചപ്പെടുത്തി. 2024-ൽ ബിജെപിക്ക് പകുതി സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന് എൻഡിഎ പങ്കാളികളുടെ പിന്തുണയോടെ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും